മാഞ്ചസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ മതാധ്യാപക ദിനം നടത്തി. രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള മതാധ്യാപകരും, വൈദികരും

മാഞ്ചസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ മതാധ്യാപക ദിനം നടത്തി. രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള മതാധ്യാപകരും, വൈദികരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ  സിറോ മലബാർ രൂപതാ മതാധ്യാപക ദിനം നടത്തി.  രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള മതാധ്യാപകരും, വൈദികരും പങ്കെടുത്ത സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലന രംഗത്തെ സമകാലിക വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ച്  റവ. ഫാ. ജോസഫ്  ഇലഞ്ഞിമറ്റം, വിളിയും ദൗത്യവും എന്ന വിഷയം സംബന്ധിച്ച് വികാരി ജനറൽ റവ. ഡോ  ആന്റണി ചുണ്ടെലിക്കാട്ട് എന്നിവർ ക്ലാസുകൾ നയിച്ചു . 

രൂപത മത ബോധന കമ്മീഷൻ ചെയർമാൻ റവ. ഡോ . ബാബു പുത്തൻപുരക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വികാരി ജനറൽമാരായ മോൺ. ജിനോ അരീക്കാട്ട് എംസിബിഎസ്, സജിമോൻ മലയിൽ പുത്തൻപുരയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു .

ADVERTISEMENT

വിശ്വാസപരിശീലനകേന്ദ്രത്തിന്റെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ആൻസി ജോൺസൺ അവതരിപ്പിച്ചു. രൂപതയിൽ നടപ്പിലാക്കുന്ന പുതിയ മതബോധന രീതികളുടെ വിവിധ വശങ്ങളെപ്പറ്റി ജിമ്മി മാത്യു , ഷാജുമോൻ ജോസഫ് ,ജയ്മോൻ ജോസഫ് എന്നിവർ പ്രസൻറ്റേഷനുകൾ അവതരിപ്പിച്ചു. 

സി എൽ ടി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും  ആഗോള തലത്തിൽ നടത്തിയ മിഷൻ ക്വിസ് മത്സരത്തിന്റെ രൂപതാ തല വിജയികൾക്കുള്ള സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു. ‌‌‌ ബിജോയ് ജോസഫ്  സമ്മേളനത്തിന് നന്ദി അർപ്പിച്ചു. അടുത്ത വർഷത്തെ മതാധ്യാപക ദിനം 2024 മേയ് ആറിന് ബിർമിങാം റീജനിൽ വച്ച് നടത്തുവാനും തീരുമാനം എടുത്തു.

ADVERTISEMENT