പാരീസ്∙ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ ബദലുകളുള്ള ആഭ്യന്തര ഹ്രസ്വദൂര വിമാന സര്‍വീസുകള്‍ ഫ്രാന്‍സ് നിരോധിച്ചു. രണ്ടര മണിക്കൂറിനുള്ളില്‍ ട്രെയിനിൽ എത്താൻ കഴിയുന്ന ഇടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് അവസാനിപ്പിച്ചത്. പാരീസ് നാന്റസ്, ലിയോണ്‍, ബോര്‍ഡോ തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരീസ്∙ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ ബദലുകളുള്ള ആഭ്യന്തര ഹ്രസ്വദൂര വിമാന സര്‍വീസുകള്‍ ഫ്രാന്‍സ് നിരോധിച്ചു. രണ്ടര മണിക്കൂറിനുള്ളില്‍ ട്രെയിനിൽ എത്താൻ കഴിയുന്ന ഇടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് അവസാനിപ്പിച്ചത്. പാരീസ് നാന്റസ്, ലിയോണ്‍, ബോര്‍ഡോ തുടങ്ങിയ നഗരങ്ങള്‍ക്കിടയിലുള്ള വിമാന യാത്രയെ പുതിയ നിയമം ബാധിക്കും. അതേസമയം കണക്റ്റിംഗ് ഫ്ലൈറ്റുകളെ നിരോധനം ബാധിക്കില്ല.

Read Also: ആശ്രിത വീസ നിയന്ത്രണം യുകെ മോഹങ്ങൾക്ക് തിരിച്ചടി; ഏജന്റുമാരുടെ തട്ടിപ്പുകൾക്കെതിരെയും നടപടി

ADVERTISEMENT

പുതിയ നിരോധനം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനെ വലിയ രീതിയിൽ സഹായിക്കില്ലെന്നും യഥാർഥ പരിഹാരങ്ങൾ സർക്കാർ കണ്ടെത്തണമെന്നും ഇന്‍ഡസ്ട്രി ഗ്രൂപ്പായ എയര്‍ലൈന്‍സ് ഫോര്‍ യൂറോപ്പിന്റെ (A4E) ഇടക്കാല തലവന്‍ ലോറന്റ് ഡോണ്‍സീല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കൊറോണ പാന്‍ഡമിക് കാലം ലോകമെമ്പാടുമുള്ള എയര്‍ലൈനുകളെ സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫ്ലൈറ്റുകളുടെ എണ്ണം 2019 നെ അപേക്ഷിച്ച് ഏകദേശം 42% കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. 

നാല് മണിക്കൂറില്‍ താഴെ ട്രെയിന്‍ യാത്രകള്‍ സാധ്യമായ ഇടത്ത് വിമാന യാത്രകൾ ഒഴിവാക്കണമെന്ന പ്രൊപ്പോസൽ ഫ്രാന്‍സിന്റെ സിറ്റിസണ്‍സ് കണ്‍വെന്‍ഷന്‍ മുന്നോട്ട് വച്ചിരുന്നു. ഇമ്മാനുവല്‍ മാക്രോണ്‍ ആണ് 2019 ല്‍ സിറ്റിസൺസ് കൺവെൻഷൻ ഉണ്ടാക്കിയത്.  എന്നാൽ ചില ‌എതിർപ്പുകളെ തുടർന്നു നാലുമണിക്കൂർ എന്നത് രണ്ടരമണിക്കൂർ എന്നാക്കി ചുരുക്കുകയായിരുന്നു.  

ADVERTISEMENT

English Summary: short haul flights are banned by france in order to reduce carbon emission.