ലണ്ടൻ∙ ബ്രിട്ടണിൽ വീടുവില ഇടിയുന്നത് കഴിഞ്ഞ 14 വർഷത്തെ ഏറ്റവും വേഗം കൂടിയ നിരക്കിലെന്ന് പ്രമുഖ ബിൽഡിങ് സൊസൈറ്റിയുടെ കണക്കുകൾ. രാജ്യത്തെ മോർഗേജ് ദാതാക്കളിൽ പ്രമുഖരായ നേഷൻവൈഡ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലെ വിലക്കുറവിന്റെ തോത് 3.4 ശതമാനമാണ്. ആഗോളസാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ബ്രിട്ടണിൽ വീടുവില ഇടിയുന്നത് കഴിഞ്ഞ 14 വർഷത്തെ ഏറ്റവും വേഗം കൂടിയ നിരക്കിലെന്ന് പ്രമുഖ ബിൽഡിങ് സൊസൈറ്റിയുടെ കണക്കുകൾ. രാജ്യത്തെ മോർഗേജ് ദാതാക്കളിൽ പ്രമുഖരായ നേഷൻവൈഡ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങളിലെ വിലക്കുറവിന്റെ തോത് 3.4 ശതമാനമാണ്. ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പാരമ്യത്തിൽ 2009 ജൂലൈയിലാണ് സമാനമായ രീതിയിൽ ഇതിനു മുമ്പ് രാജ്യത്ത് വീടുവിലയിൽ ഇടിവുണ്ടായത്.

അടിസ്ഥാന പലിശനിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ വലിയ വർധന മോർഗേജ് നിരക്കിലും പ്രതിഫലിച്ചു തുടങ്ങിയതോടെയാണ് വീടു വിപണി ഇടിഞ്ഞത്. ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ ഇത് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും വിപണിയിലെ മാന്ദ്യം പ്രകടമാണ്. മോർഗേജ് നിരക്കിലെ വർധന വരും ദിവസങ്ങളിൽ ഇനിയും വിപണിയെ തളർത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

ADVERTISEMENT

കോവിഡിനു ശേഷം തുടർച്ചയായി 12 തവണ പലിശനിരക്ക് ഉയർത്തി. 0.25 എന്ന നാമമാത്ര നിരക്കിൽ നിന്നും 4.5 എന്ന നിരക്കിലേക്ക് അടിസ്ഥാന പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർധിപ്പിച്ചിരുന്നു. വസ്തു  വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയുകയായിരുനനു ലക്ഷ്യം.  വീടുവില കുറയുന്നുണ്ടെങ്കിലും മോർഗേജ് നിരക്കിലെ വലിയ വർധന പേടിച്ച് ആരും പുതുതായി വീടുവാങ്ങാൻ താൽപര്യപ്പെടുന്നില്ല. 

ഉയർന്ന നിരക്കിൽ വീടുവാങ്ങി വാടകയ്ക്കു നൽകുന്നതുപോലും ലാഭകരമല്ലാത്ത സ്ഥിതിയാണ് ഇപ്പോൾ ബ്രിട്ടണിൽ. കിട്ടുന്ന വാടകകൊണ്ട് മോർഗേജ് തിരിച്ചടയാത്ത സാഹചര്യമാണ് പലയിടങ്ങളിലുമെന്ന് നേഷൻവൈഡ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ADVERTISEMENT

English Summary: UK house prices fall at fastest rate in 14 years, interest rate hike benefits nobody