ബോറിസിന്റെ രാജി; ലക്ഷ്യം ഋഷി സുനകിന്റെ വീഴ്ചയെന്ന് സൂചന
സോമർസെറ്റ് ∙ പാർട്ടിഗേറ്റ് വിവാദത്തെ തുടർന്നു എംപി സ്ഥാനം ഒഴിഞ്ഞ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ലക്ഷ്യം പ്രധാനമന്ത്രി ഋഷി സുനകിന്റെ വീഴ്ചയെന്ന് സൂചന. അതിനായാവും ഇനിയുള്ള ബോറിസിന്റെ പ്രവര്‍ത്തനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബോറിസ് ജോണ്‍സണ്‍ രാഷ്ട്രീയ വനവാസത്തിനു

സോമർസെറ്റ് ∙ പാർട്ടിഗേറ്റ് വിവാദത്തെ തുടർന്നു എംപി സ്ഥാനം ഒഴിഞ്ഞ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ലക്ഷ്യം പ്രധാനമന്ത്രി ഋഷി സുനകിന്റെ വീഴ്ചയെന്ന് സൂചന. അതിനായാവും ഇനിയുള്ള ബോറിസിന്റെ പ്രവര്‍ത്തനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബോറിസ് ജോണ്‍സണ്‍ രാഷ്ട്രീയ വനവാസത്തിനു പോകില്ലന്നാണ് രാഷ്ട്രീയ അനുയായികൾ പറയുന്നത്.
Read Also: എംപി സ്ഥാനം രാജിവച്ച് ബോറിസ് ജോൺസൺ; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി ബ്രിട്ടിഷ് രാഷ്ട്രീയം
ഋഷി സുനകിന് പോലും ബോറിസിന്റെ രാജിയെ കുറിച്ച് വിവരം ലഭിച്ചില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. കോവിഡ് ചട്ടങ്ങളെല്ലാം പാലിച്ചുവെന്നു ബോറിസ് ജോൺസൺ നടത്തിയ പ്രസ്താവനയിലൂടെ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്ന വിഷയത്തിൽ പാർലമെന്റ് സമിതി അന്വേഷണം നടത്തുകയാണ്. സമിതി റിപ്പോർട്ട് പുറത്തുവരും മുൻപാണു ജോൺസന്റെ രാജി. റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറി. റിപ്പോർട്ട് സംബന്ധിച്ച് സൂചന ലഭിച്ച ബോറിസ് ബ്രെക്‌സിറ്റ് നടപ്പാക്കിയതിന് തന്നോട് പകവീട്ടുന്ന ശക്തികളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു.
ബോറിസിന്റെ വീഴ്ചയിലേക്ക് നയിച്ച നേതാവെന്ന പേരില്‍ സുനകിനെ പല കൺസർവേറ്റീവ് പാർട്ടി നേതാക്കളും ഇപ്പോഴും കുറ്റപ്പെടുത്തുന്നുണ്ട്. ബോറിസിന്റെ വിശ്വസ്തനായി ട്രഷറിയുടെ സാരഥ്യം ഏറ്റെടുത്ത് ശ്രദ്ധേയനായ ഋഷി സുനക് അവസരം കിട്ടിയപ്പോൾ ബോറിസിനെ പിന്നിൽ നിന്നും കുത്തിയെന്ന ആരോപണം പാർട്ടിക്കുള്ളിൽ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ബോറിസിന്റെ രാജിയോടെ കലഹങ്ങള്‍ ശക്തമാകുമെന്നാണ് സൂചന. തന്നെ പുറത്താക്കാന്‍ കുറച്ചുപേര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലെന്നും ബോറിസ് പറഞ്ഞതു സുനകിനുള്ള മുന്നറിയിപ്പായി വേണം കരുതാന്‍.
English Summary: Rishi Sunak's fall is the target of Boris