സോമർസെറ്റ് ∙ യുകെയില്‍ കൗണ്‍സില്‍ ടാക്‌സ് കുതിച്ചുയരുന്നു. 30 വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായത്. കൗണ്‍സില്‍ ടാക്‌സ് ആരംഭിച്ച് 30 വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നിലവില്‍ അത് മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇതിൻ പ്രകാരം ശരാശരി 'ബാന്‍ഡ് ഡി' വീടിനുള്ള കൗണ്‍സില്‍ ടാക്‌സില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ് ∙ യുകെയില്‍ കൗണ്‍സില്‍ ടാക്‌സ് കുതിച്ചുയരുന്നു. 30 വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായത്. കൗണ്‍സില്‍ ടാക്‌സ് ആരംഭിച്ച് 30 വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നിലവില്‍ അത് മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇതിൻ പ്രകാരം ശരാശരി 'ബാന്‍ഡ് ഡി' വീടിനുള്ള കൗണ്‍സില്‍ ടാക്‌സില്‍ 79 ശതമാനം വർധനയുണ്ടായിരിക്കുന്നുവെന്നാണ് ടാക്‌സ്‌പേയേഴ്സ് അലയന്‍സ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ADVERTISEMENT

1993ല്‍ കൗണ്‍സില്‍ ടാക്‌സ് ആരംഭിക്കുന്ന കാലത്ത് 'ബാന്‍ഡ് ഡി' വീടിനുള്ള വാർഷിക ടാക്‌സ് 568 പൗണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ഇത് 2065 പൗണ്ടായാണ് കുതിച്ചുയർന്നിരിക്കുന്നത്‌. ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികളിൽ വച്ച് കൗണ്‍സില്‍ ടാക്‌സ് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുന്നത് നോട്ടിങ്ങാമിലാണ്. ഇവിടെ 1993 ല്‍ ഇത് 630 പൗണ്ടായിരുന്നുവെങ്കില്‍ നിലവില്‍ അത് 2412 പൗണ്ടായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കൗണ്‍സില്‍ ടാക്‌സില്‍ ഏറ്റവും കുറഞ്ഞ വര്‍ധനവ് വരുത്തിയിരിക്കുന്നത് വാന്‍ഡ്‌സ് വര്‍ത്ത് ലോക്കല്‍ അതോറിറ്റിയാണ്.

ADVERTISEMENT

രാജ്യത്തെ കൗണ്‍സിലുകളില്‍ പകുതിയിലധികം കൗണ്‍സിലുകളും അഥവാ 244 കൗണ്‍സിലുകള്‍ കൗണ്‍സില്‍ ടാക്‌സ് ഇതു വരെ കുറച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷം തോറും കൗണ്‍സില്‍ ടാക്‌സ് വര്‍ധിച്ച് കൊണ്ടിരിക്കുന്നു. വീട്ടുടമകള്‍ക്ക് കടുത്ത ആഘാതമുണ്ടാക്കുന്നതാണ് കൗണ്‍സില്‍ ടാക്‌സ് വർധനയെന്ന്  ടാക്‌സ്‌ പേയേഴ്സ് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവായ ജോണ്‍ ഓ കോന്നെല്‍ വ്യക്തമാക്കി. ജീവിതച്ചെലവുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത് ഇരട്ടപ്രഹരമാണെന്നും ജോണ്‍ ഓ കോന്നെല്‍ പറഞ്ഞു.

English Summary: Council tax is soaring in UK