ക്രിക്കറ്റ് ദൈവങ്ങൾ വഴിയിൽ കണ്ടുമുട്ടി; വൈറലായി സച്ചിന്റെയും ലാറയുടെയും ലണ്ടൻ ചിത്രങ്ങൾ
ലണ്ടൻ∙ക്രിക്കറ്റ് ദൈവങ്ങളായ സച്ചിൻ തെൻഡുൽക്കറും ബ്രയാൻ ലാറയും ലണ്ടനിലെ തെരുവിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഇവർ ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരാണ് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനായ സച്ചിൻ തെൻഡുൽക്കറും വെസ്റ്റ്

ലണ്ടൻ∙ക്രിക്കറ്റ് ദൈവങ്ങളായ സച്ചിൻ തെൻഡുൽക്കറും ബ്രയാൻ ലാറയും ലണ്ടനിലെ തെരുവിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഇവർ ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരാണ് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനായ സച്ചിൻ തെൻഡുൽക്കറും വെസ്റ്റ് ഇൻഡീസ് ടീം മുൻ ക്യാപ്റ്റനായ ബ്രയാൻ ലാറയും. ഇവർ അപ്രതീക്ഷിതമായി കണ്ടുമുട്ടിയെന്നാണ് സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സച്ചിൻ ചിത്രങ്ങൾ സഹിതം പങ്കുവച്ചിരിക്കുന്നത്. മിനിറ്റുകൾക്കകം ചിത്രങ്ങൾ ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുള്ളത്.
പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കറും ബ്രയാൻ ലാറയും ക്രിക്കറ്റ് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാരായാണ് കണക്കാക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 34,457 റൺസുമായി സച്ചിൻ റെക്കോർഡ് നിലനിർത്തിയപ്പോൾ ലാറ തന്റെ അന്താരാഷ്ട്ര കരിയറിൽ 22,358 റൺസ് നേടിയിട്ടുണ്ട്. സച്ചിനും ലാറയ്ക്കും ഒന്നിലധികം റെക്കോർഡുകൾ ക്രിക്കറ്റിൽ സ്വന്തമാണ്. റെക്കോർഡുകൾ ഇതുവരെ മറ്റാർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഇരുവരുടെയും ആരാധകരുടെ ആവേശം. 100 സെഞ്ച്വറി നേടിയ മാസ്റ്റർ ബ്ലാസ്റ്ററുടെ അത്ഭുതകരമായ നേട്ടം സച്ചിന്റെ ഏറ്റവും വിസ്മയിപ്പിക്കുന്ന നേട്ടങ്ങളിലൊന്നായി നിലകൊള്ളുന്നു. അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസോ അതിലധികമോ നേടുന്ന ക്വാഡ്രപ്പിൾ സെഞ്ച്വറി തികച്ച ഒരേയൊരു ബാറ്റ്സ്മാൻ ലാറയാണ്. 1994 ൽ പുറത്താകാതെ 501 റൺസ് നേടിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോറെന്ന റെക്കോർഡാണ് ലാറയുടെ പേരിൽ നിലകൊള്ളുന്നത്.
ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ചുവെങ്കിലും സച്ചിനും ലാറയ്ക്കും ഇപ്പോഴും ആരാധകർ ഏറെയാണ്. ചിത്രങ്ങൾ അതിവേഗം വൈറൽ ആകാനും ഇരുവരെയും ഇപ്പോഴും സ്നേഹിക്കുന്ന ആരാധകർ തന്നെയാണ് കാരണവും. വൈറലായ ചിത്രങ്ങൾക്ക് ഒപ്പം കെനിയയിൽ കുടുംബസമേതം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും സച്ചിൻ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പമാണ് സച്ചിൻ മസായ് മാര സഫാരിക്ക് ഇറങ്ങിയ ചിത്രങ്ങൾ പങ്കുവെച്ചത്. ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിലുള്ള സച്ചിന്റെ മകൻ അർജുൻ തെൻഡുൽക്കർ കുടുംബത്തോടൊപ്പമില്ല. തെക്കുപടിഞ്ഞാറൻ കെനിയയിലാണ് മസായ് മാര നാഷനൽ റിസർവ്.
Content Summary : Sachin Tendulkar Meets Brian Lara in London