പാരിസ്∙ പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു ശമനമാകുന്നു. അഞ്ച് ദിവസത്തെ അക്രമസംഭവങ്ങള്‍ക്കു ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നത്. അക്രമം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട കൗമാരക്കാരന്റെ കുടുംബാംഗങ്ങള്‍ ആഹ്വാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു ശമനമാകുന്നു. അഞ്ച് ദിവസത്തെ അക്രമസംഭവങ്ങള്‍ക്കു ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നത്. അക്രമം അവസാനിപ്പിക്കണമെന്ന് കൊല്ലപ്പെട്ട കൗമാരക്കാരന്റെ കുടുംബാംഗങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു.

Read also: ‘അമ്മയെ കൊല്ലരുതേ’ എന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടപ്പോൾ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഷാജു; കൊലപാതകത്തിലേക്ക് നയിച്ചത് സംശയരോഗം

ADVERTISEMENT

ഇതിനിടെ, അക്രമത്തില്‍ പങ്കെടുത്ത 150ലധികം പേരെക്കൂടി അറസ്റ്റ് ചെയ്തു. അക്രമസംഭവങ്ങളുണ്ടായ 220 മുനിസിപ്പല്‍ പ്രദേശങ്ങളിലെ മേയര്‍മാരുടെ യോഗം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

പാരിസ് മേയറുടെ വസതിക്കുനേരെയും കഴിഞ്ഞ ദിവസം അക്രമം നടന്നിരുന്നു. അക്രമത്തിലും കൊള്ളയിലും പ്രതിഷേധിക്കാന്‍ തിങ്കളാഴ്ച ടൗണ്‍ ഹാളുകള്‍ക്കുപുറത്ത് മേയര്‍മാരുടെ നേതൃത്വത്തില്‍ റാലി നടത്തി. രാജ്യം അരാജകത്വത്തിലേക്ക് വഴുതിവീഴാന്‍ അനുവദിക്കില്ലെന്ന് രാജ്യത്തെ മേയര്‍മാരുടെ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തിന് ശമനമുണ്ടായതില്‍ സന്തോഷമുണ്ടെന്ന് വെടിയേറ്റു മരിച്ച നഹെലിന്റെ നാടായ നാന്റെയിലെ മേയര്‍ പാട്രിക് ജെറി പറഞ്ഞു. അതേസമയം, നിലവിലെ സാഹചര്യത്തിലേക്ക് വഴിതുറന്ന സംഭവത്തെയും നീതിക്കുവേണ്ടിയുള്ള നിരന്തരമായ ആവശ്യത്തെയും കാണാതിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ADVERTISEMENT

English Summary: Riots opened in France after teen murder cools down.