ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സിനെതിരെ നികുതി തട്ടിപ്പ് അന്വേഷണം ഭരണ മുന്നണി തടഞ്ഞു
ബര്‍ലിന്‍∙ സര്‍ക്കാരിന് ദശലക്ഷക്കണക്കിന് യൂറോ നഷ്ടം വരുത്തിയ നികുതി തട്ടിപ്പ് കുംഭകോണത്തില്‍ ഹാംബുര്‍ഗ് മേയര്‍ എന്ന നിലയില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെതിരായ അന്വേഷണം ജര്‍മ്മൻ ഭരണസഖ്യമായ ട്രാഫിക് ലൈറ്റ് മുന്നണി ബുധനാഴ്ച തടഞ്ഞു. യാഥാസ്ഥിതിക പ്രതിപക്ഷമായ സിഡിയുവിന്റെയും സിഎസ്യുവിലെയും എംപിമാര്‍

ബര്‍ലിന്‍∙ സര്‍ക്കാരിന് ദശലക്ഷക്കണക്കിന് യൂറോ നഷ്ടം വരുത്തിയ നികുതി തട്ടിപ്പ് കുംഭകോണത്തില്‍ ഹാംബുര്‍ഗ് മേയര്‍ എന്ന നിലയില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെതിരായ അന്വേഷണം ജര്‍മ്മൻ ഭരണസഖ്യമായ ട്രാഫിക് ലൈറ്റ് മുന്നണി ബുധനാഴ്ച തടഞ്ഞു.
യാഥാസ്ഥിതിക പ്രതിപക്ഷമായ സിഡിയുവിന്റെയും സിഎസ്യുവിലെയും എംപിമാര്‍ മുന്നോട്ട് വച്ച അന്വേഷണം, രാഷ്ട്രീയ നേതാക്കള്‍ സ്വകാര്യ ബാങ്കിനെ സഹായിച്ചോ എന്ന് അന്വേഷണത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടിയത്. ഹാംബുര്‍ഗില്‍ തെറ്റായി അവകാശപ്പെട്ട നികുതി ഇളവുകള്‍ തിരികെ നല്‍കുന്നത് ഒഴിവാക്കാന്‍ നോക്കിയെന്നാണ് ആരോപണം.
ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍സ്, ബിസിനസ് അനുകൂല എഫ്ഡിപി എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ എംപിമാര്‍ പദ്ധതികള്‍ നിരസിക്കുന്ന പ്രമേയത്തിന് ഇപ്പോള്‍ അംഗീകാരം നല്‍കി. പാര്‍ലമെന്ററി പ്രതിപക്ഷം എന്ന നിലയില്‍ തങ്ങളുടെ അവകാശങ്ങള്‍ മാനിക്കപ്പെട്ടിട്ടില്ലെന്ന് സിഡിയുവും സിഎസ്യുവും പറഞ്ഞു, ഈ നീക്കത്തിനെതിരെ ജര്‍മ്മന്‍ ഭരണഘടനാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സൂചനയും നല്‍കി.
2011 മുതല്‍ 2018 വരെ ഹാംബുര്‍ഗിന്റെ മേയറായിരുന്ന ഷോള്‍സ്, ബാങ്കിനെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ താന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണങ്ങള്‍ നിരസിക്കാന്‍ ആവര്‍ത്തിച്ച് നിര്‍ബന്ധിതനായി. അതേസമയം നികുതി തട്ടിപ്പ് അന്വേഷണത്തില്‍ സ്വാധീനമില്ലെന്ന് ഷോള്‍സ് കൂട്ടിച്ചേര്‍ത്തു.
ജര്‍മ്മനിയിലെ 16 ഫെഡറല്‍ സംസ്ഥാനങ്ങളില്‍ ഒന്നായ ഹാംബുര്‍ഗില്‍ ചാന്‍സലര്‍ ഇതിനകം സമാനമായ പാര്‍ലമെന്ററി അന്വേഷണം നേരിടുന്നുണ്ട്.
കം എക്സ് ട്രേഡുകള്‍ എന്ന് വിളിക്കപ്പെടുന്ന വാര്‍ബര്‍ഗില്‍ നിന്ന് 47 മില്യണ്‍ യൂറോ നികുതി തിരിച്ചടക്കാനുള്ള ശ്രമം പ്രാദേശിക ധനകാര്യ അധികാരികള്‍ 2016 ല്‍ ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് ഹാംബുര്‍ഗ് കമ്മിറ്റി അന്വേഷിക്കുന്നുണ്ട്.
2017ല്‍ ആദ്യമായി വെളിപ്പെടുത്തിയ 'കം എക്സ്' അഴിമതിയില്‍ നിരവധി പങ്കാളികള്‍ ഡിവിഡന്റ് പേയ്മെന്റിന്റെ ദിവസം, ഒറ്റ പേഔട്ടില്‍ ഒന്നിലധികം നികുതി ഇളവുകള്‍ ക്ളെയിം ചെയ്യുന്നതിനായി കമ്പനിയുടെ ഓഹരികള്‍ അതിവേഗം കൈമാറ്റം ചെയ്തിരുന്നു.
യൂറോപ്പില്‍ ഉടനീളം ഉപയോഗിക്കുന്ന, നികുതി പദ്ധതി ജര്‍മ്മനിയുടെ പൊതു ധനകാര്യത്തില്‍ കോടിക്കണക്കിന് യൂറോയുടെ വെട്ടിപ്പ് അവശേഷിപ്പിച്ചതായി കണക്കാക്കപ്പെടുന്നു.
മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ കീഴിലുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വാര്‍ബര്‍ഗിന് ദശലക്ഷക്കണക്കിന് യൂറോ തിരികെ നല്‍കേണ്ടിവന്നു. മുന്‍പ് നികുതി തട്ടിപ്പ് കേസില്‍ മൂന്ന് മുന്‍ ബാങ്കര്‍മാരെ ജര്‍മ്മന്‍ കോടതി തടവിലാക്കി. ബാങ്കര്‍മാര്‍, സ്റേറാക്ക് വ്യാപാരികള്‍, അഭിഭാഷകര്‍, സാമ്പത്തിക ഉപദേഷ്ടാക്കള്‍ എന്നിവരുള്‍പ്പെടെ ഡസന്‍ കണക്കിന് ആളുകള്‍ ജര്‍മ്മനിയില്‍ കുറ്റാരോപിതരാവുകയും ചെയ്തു.
English Summary: German coalition blocks tax fraud probe against Chancellor Scholz.