മിലാൻ∙ കഴിഞ്ഞ മാസം അന്തരിച്ച മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി വിൽപ്പത്രത്തിൽ 100 ​​ദശലക്ഷം യൂറോ (900 കോടിയിലധികം രൂപ) 33 കാരിയായ കാമുകി മാർട്ട ഫാസിനയുടെ പേരിൽ എഴുതിവച്ചതായി ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മൂന്ന് തവണ ഇറ്റാലിയൻ പ്രധാനമന്ത്രിയായ സിൽവിയോ ബെർലുസ്കോണിക്ക് ആറ് ബില്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിലാൻ∙  കഴിഞ്ഞ മാസം അന്തരിച്ച മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി  വിൽപ്പത്രത്തിൽ 100 ​​ദശലക്ഷം യൂറോ (ഒൻപതിനായിരം കോടിയിലധികം രൂപ)  33 കാരിയായ കാമുകി മാർട്ട ഫാസിനയുടെ പേരിൽ എഴുതിവച്ചതായി ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മൂന്ന് തവണ ഇറ്റാലിയൻ പ്രധാനമന്ത്രിയായ സിൽവിയോ ബെർലുസ്കോണിക്ക് ആറ് ബില്യൻ യൂറോയിലധികം ആസ്തിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

Read also: ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിൽ 'ഒട്ടകജീവിതം', സുഡാനിയെ കണ്ടുമുട്ടിയത് വഴിത്തിരിവ്; മണി ഒടുവിൽ നാടണഞ്ഞു

ADVERTISEMENT

2020 മാർച്ചിൽ ഫോർസ ഇറ്റാലിയ ഡപ്യൂട്ടിയെന്ന പദവിയിൽ പ്രവർത്തിക്കുന്നതിനിടെയാണ് മാർട്ട ഫാസിന ബെർലുസ്കോണിയുമായി ബന്ധം സ്ഥാപിക്കുന്നത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും മരണക്കിടക്കയിൽ വെച്ച് ബെർലുസ്കോണി കാമുകിയെ 'ഭാര്യ'യെന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

2018 ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ഇറ്റാലിയൻ പാർലമെന്റിന്‍റെ അധോസഭയിൽ അംഗമാണ് മാർട്ട ഫാസിന.  1994 ൽ ബെർലുസ്കോണി ആദ്യമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം സ്ഥാപിച്ച പാർട്ടിയായ ഫോർസ ഇറ്റാലിയയിലെ അംഗമാണ് മാർട്ട.

ADVERTISEMENT

അതേസമയം, സിൽവിയോ ബെർലുസ്കോണിയുടെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്നത് മൂത്ത രണ്ട് മക്കളായ മറീനയും പിയർ സിൽവിയോയും ആയിരിക്കും. ബിസിനസിൽ എക്സിക്യൂട്ടീവ് റോളുകൾ വഹിക്കുന്ന ഇവർക്ക് ഫിൻഇൻവെസ്റ്റ് ഫാമിലി ഹോൾഡിംഗിൽ 53 ശതമാനം ഓഹരിയുണ്ടാകും.

ശതകോടീശ്വരനായ മാധ്യമ മുതലാളി, വ്യവസായി, പ്രധാനമന്ത്രി എന്നീ നിലകളിൽ പതിറ്റാണ്ടുകളായി ഇറ്റാലിയൻ പൊതുജീവിതത്തിൽ ആധിപത്യം പുലർത്തിയിരുന്ന ബെർലുസ്കോണി കഴിഞ്ഞ മാസം 12 നാണ് അന്തരിച്ചത്.

ADVERTISEMENT

English Summary: Ex-Italian PM Leaves Over ₹ 900 Crore To 33-Year-Old Girlfriend In His Will