ഹേഗ് ∙ കഴിഞ്ഞ ആഴ്ച രാജിവച്ച ഡച്ച് പ്രധാനമന്ത്രി മാര്‍ക് റൂട്ടെ രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു. തന്റെ ഗവണ്‍മെന്റിന്റെ രാജിയെത്തുടര്‍ന്നുള്ള

ഹേഗ് ∙ കഴിഞ്ഞ ആഴ്ച രാജിവച്ച ഡച്ച് പ്രധാനമന്ത്രി മാര്‍ക് റൂട്ടെ രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു. തന്റെ ഗവണ്‍മെന്റിന്റെ രാജിയെത്തുടര്‍ന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹേഗ് ∙ കഴിഞ്ഞ ആഴ്ച രാജിവച്ച നെതർലൻഡ്സ് പ്രധാനമന്ത്രി മാര്‍ക് റൂട്ടെ രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു. തന്റെ ഗവണ്‍മെന്റിന്റെ രാജിയെത്തുടര്‍ന്നുള്ള നവംബറിലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്ന് മാര്‍ക് റൂട്ടെ പ്രഖ്യാപിച്ചു.

നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന്  റൂട്ടെ തിങ്കളാഴ്ച പറഞ്ഞു. കുടിയേറ്റ നയങ്ങളില്‍ ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ വെള്ളിയാഴ്ച രാജിവച്ചത്. 4 കക്ഷികളാണു അദ്ദേഹത്തിന്റെ മുന്നണിയിലുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും.

ADVERTISEMENT

കുടിയേറ്റ തര്‍ക്കം

അഭയാർഥികളെ കഴിയുന്നത്ര പരിമിതപ്പെടുത്താനുള്ള ശുപാർശകളെ ഭരണമുന്നണിയിലെ 2 കക്ഷികൾ എതിർത്തതോടെയാണു റുട്ടെക്കു രാജിവയ്ക്കേണ്ടിവന്നത്.  യുദ്ധഅഭയാർഥികളുടെ കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുന്ന ശുപാർശ കഴിഞ്ഞയാഴ്ച പുറത്തുവന്നതോടെയാണ് ഭിന്നതകൾ രൂക്ഷമായത്.

ADVERTISEMENT

English Summary:  Mark Rutte says to quit politics