ADVERTISEMENT

ലണ്ടൻ∙ വീട്ടിൽ നിന്നും സ്ത്രീയുടെ നിലവിളി കേട്ടതായി അറിയിപ്പ് ലഭിച്ച എത്തിയ യുകെ പൊലീസിനെ അമ്പരിപ്പിച്ച് തത്ത. സ്ത്രീയുടെ നിലവിളി കേൾക്കുന്നതായി  അയൽവാസി പരാതിപ്പെട്ടതിനെ തുടർന്ന് എസെക്സ് പൊലീസ് സ്റ്റീവ് വുഡിന്റെ വീട്ടിലെത്തിയത്. വീട് പരിശോധിച്ച് പൊലീസ് ശബ്ദത്തിന് ഉടമ തത്തയാണെന്ന്ക ണ്ടെത്തി. മൂന്ന് കാറുകളിലായിട്ടാണ് പൊലീസ് സംഘമെത്തിയത്.

Read also: ലണ്ടനിൽ കണ്ടുമുട്ടി മമ്മുട്ടിയും യൂസഫലിയും; ചിത്രങ്ങൾ വൈറൽ...


54 കാരനായ സ്റ്റീവ് വുഡിന്റെ വീട്ടിൽ  22 പക്ഷികളാണ് ഉണ്ടായിരുന്നത്. ‘‘പൊലീസ് വീട്ടിലെത്തിയ ശേഷം വിഷമിക്കേണ്ട സുഹൃത്തേ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ എത്തിയത്. നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദം കേട്ടുവെന്നാണ് പരാതി. ഇത് സത്യമാണോയെന്ന് പരിശോധിക്കണമെന്ന് അറിയിച്ചു.’’ –  സ്റ്റീവ് വുഡ് വ്യക്തമാക്കി.

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ സ്റ്റീവ് ശബ്ദത്തിന്റെ ഉടമ തന്റെ മൂന്ന് വയസ്സുള്ള മഞ്ഞനിറമുള്ള ആമസോൺ തത്ത ഫ്രെഡിയാണ് അറിയിച്ചു.തുടർന്ന് ഉദ്യോഗസ്ഥരെ വീട്ടിലുള്ള തത്തകളെ കാട്ടി. സംഭവദൃശ്യങ്ങളും സ്റ്റീവ് പകർത്തി. 

‘‘സ്ത്രീയുടെ ശബ്ദം കേൾക്കുന്നതായി വിവരം കിട്ടിയാണ് സ്റ്റീവിന്‍റെ വീട്ടിലെത്തിയത്. പരിശോധന നടത്തിയപ്പോൾ ശബ്ദത്തിന് കാരണം തത്തയാണെന്ന് കണ്ടെത്തി’’ – പൊലീസ് അറിയിച്ചു

സ്റ്റീവ് വുഡിന് രണ്ട് ആമസോൺ തത്തകൾ, എട്ട് ഇന്ത്യൻ റിംഗ്‌നെക്കുകൾ, പച്ച ചിറകുള്ള മക്കാവ്, നീല-സ്വർണ്ണ മക്കാവ്, ഒരു ഹാൻസ് മക്കാവ്, ബഡ്ജികൾ എന്നിവയുണ്ട്. 

 

English Summary: 3 Police Cars In UK Rush To Probe Reports Of 'Screaming Woman' Only To Find..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com