ലണ്ടൻ∙ യുകെയിലെ ലിങ്കൺഷെയറിൽ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലനായത് ഭാര്യയുടെ മറ്റൊരു പ്രണയമെന്ന് ആരോപണം. റോബര്‍ട്ട് ജോബ്സണ്‍ (84), റോസ് ജോബ്സണ്‍ (69) എന്നിവരെയാണ് മരിച്ച നിലയിൽ ഈ മാസം 14 ന് കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ഇവർ നടത്തിയിരുന്ന ഷൂട്ടിങ്‌ സ്‌കൂളിന് സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുകെയിലെ ലിങ്കൺഷെയറിൽ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലനായത് ഭാര്യയ്ക്ക് ഭർത്താവിന്‍റെ സുഹൃത്തുമായുള്ള പ്രണയമെന്ന് ആരോപണം. റോബര്‍ട്ട് ജോബ്സണ്‍ (84), റോസ് ജോബ്സണ്‍ (69) എന്നിവരെയാണ് മരിച്ച നിലയിൽ ഈ മാസം 14 ന് കണ്ടെത്തിയത്. ഇരുവരുടെയും  മൃതദേഹം ഇവർ നടത്തിയിരുന്ന ഷൂട്ടിങ്‌ സ്‌കൂളിന് സമീപം വൈകിട്ട് 3.40 നാണ് കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിൽ കൊലപാതക കാരണത്തെ കുറിച്ച് വ്യക്തത വരുത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Read also: കുടിയേറ്റ നിയമങ്ങളെ ദുരുപയോഗം ചെയ്യൽ; അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങൾക്ക് വീസ നല്‍കുന്നതില്‍ യുകെയിൽ നിയന്ത്രണം. 

ADVERTISEMENT

ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന  റിപ്പോർട്ടുകളിൽ പ്രകാരം കൊലപാതക കാരണം ഭർത്താവ് അറിയാതെയുള്ള റോസ് ജോബ്സണിന്റെ പ്രണയമാണ്.  ഭര്‍ത്താവിന്റെ ഉറ്റസുഹൃത്തുമായി പ്രണയത്തിലായ റോസ് കുറച്ചു നാൾ റോബർട്ടിൽ നിന്നും അകന്നു മാറിയിരുന്നു. എന്നാൽ തന്റെ ഭാര്യ അവധിക്കാലം ആഘോഷിക്കാൻ കാമുകന്‍റെ കൂടെ പോയത് അറിഞ്ഞതോടെ റോബര്‍ട്ട് ജോബ്സണ്‍ ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

ADVERTISEMENT

റോബർട്ടിന്റെ  ഉറ്റ സുഹൃത്ത് പീറ്റ് റിങ്കുമായാണ് ഭാര്യ റോസ് പ്രണയത്തിലായത്. ഇതിനെ തുടർന്നു ആകെ തകർന്ന റോബർട്ട് ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം സ്വയം വെടി ഉതിർത്ത് മരിക്കുകയായിരുന്നു. പീറ്റ് റിങ്ക് കഴിഞ്ഞ 35 വര്‍ഷമായി റോബർട്ടിന്റെ സുഹൃത്താണ്. ഷൂട്ടിങ്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ 1990 കളില്‍ തുടങ്ങിയ സൗഹൃദം ആറു മാസം മുൻപാണ് പ്രണയത്തിന് വഴി മാറിയത്. സമൂഹത്തില്‍ ഏറെ ആദരിക്കപ്പെട്ട ദമ്പതികൾ ആയിരുന്നു റോബർട്ടും റോസും.

ADVERTISEMENT

റോബര്‍ട്ട് ആയിരുന്നു പീറ്റിനെ ഷൂട്ടിങ്‌ പഠിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങളാല്‍ റോബര്‍ട്ടിന് തന്റെ ഷൂട്ടിങ്‌ സ്കൂളിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ പീറ്റ് സഹായത്തിന് എത്തിയിരുന്നു. ഇത് പീറ്റ്, റോസ് എന്നിവരുടെ പ്രണയത്തിന് കാരണമായി. എന്നാൽ പീറ്റിന്റെ വരവ് തന്റെ ജീവിതത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് റോബർട്ട് പോലും കരുതിയിയിരുന്നില്ല. എന്നാൽ സംഭവത്തിന്‌ പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ ഇപ്പോഴും അന്വേഷണത്തിൽ ആണെന്ന് പോലീസ് പറയുന്നു.

English Summary: Murder and Suicide in Lincolnshire, UK; Because it is hinted that the wife spent vacation with her lover