അലിക് ഇറ്റലി മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു
റോം ∙ ഇറ്റലിയിലെ തൊഴിലാളി സംഘടനകളിൽ ഒന്നായ അലിക് ഇറ്റലിയുടെ ഓണാഘോഷത്തോടെനുബന്ധിച്ചു നടക്കുന്ന മെമ്പർഷിപ്പ് ക്യാംപെയ്ൻ

റോം ∙ ഇറ്റലിയിലെ തൊഴിലാളി സംഘടനകളിൽ ഒന്നായ അലിക് ഇറ്റലിയുടെ ഓണാഘോഷത്തോടെനുബന്ധിച്ചു നടക്കുന്ന മെമ്പർഷിപ്പ് ക്യാംപെയ്ൻ ആരംഭിച്ചു. അലിക് മുൻ പ്രസിഡന്റ് ജെയിംസ് മാവേലിക്കു അലിക് പ്രസിഡന്റ് ബെന്നി വെട്ടിയാടൻ ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.
ഇറ്റലിയിലെ ഏറ്റവും വലിയ ഓണാഘോഷം മലയാളികളുടെ സഹകരണത്തോടെ ഈ വർഷവും കേരള തനിമയാർന്ന ദൃശ്യ വിസ്മയത്തോടെ അതിഗംഭീരമായി റോമിൽ ആഘോഷിക്കും എന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞും. എല്ലാ പ്രവാസി മലയാളി സുഹൃത്തുക്കളെയും സ്നേഹത്തോടെ അലിക് കമ്മിറ്റി ക്ഷണിക്കുകയും ചെയ്തു. അലിക് സെക്രട്ടറി ടെൻസ് ജോസ്, ട്രഷറർ മനു മോഹനൻ, ജോർജ് റപ്പായി, ജീസ്മോൻ ജോസ് എന്നിവർ ആശംസ നേർന്നു കൊണ്ട് സംസാരിച്ചു.