യുകെയിലെ ഇന്ത്യൻ സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു; ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ദേശീയ പതാക ഉയർത്തി
ലലണ്ടൻ ∙ യുകെയിലെ ഇന്ത്യൻ സമൂഹം ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം വിവിധ ഇടങ്ങളിൽ ആഘോഷിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷൻ ലണ്ടനിൽ ദേശീയ പതാക ഉയർത്തിയാണ്

ലണ്ടൻ ∙ യുകെയിലെ ഇന്ത്യൻ സമൂഹം ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം വിവിധ ഇടങ്ങളിൽ ആഘോഷിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷൻ ലണ്ടനിൽ ദേശീയ പതാക ഉയർത്തിയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വി. ദൊരൈസ്വാമി പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന്റെ ഭാഗങ്ങൾ വായിച്ചു.
ലണ്ടനിലെ ആൽഡിവിച്ചിലുള്ള ഇന്ത്യ ഹൗസിലാണ് പതാക ഉയർത്തിയത്. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി യുകെയിലുള്ള ഇന്ത്യയുടെ നാഷനൽ കേഡറ്റ് കോർപ്സ് അംഗങ്ങളെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു. പതാക ഉയർത്തൽ ചടങ്ങിലും ആഘോഷങ്ങളിലും നൂറുകണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. ബൈക്ക് റാലി, സംഗീത സദസ് എന്നിവ ഉൾപ്പടെ നിരവധി ആഘോഷ പരിപാടികൾ പതാക ഉയർത്തൽ ചടങ്ങിനോട് അനുബന്ധിച്ചു നടന്നു.
ഓഗസ്റ്റ് 26 ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തും. യുകെയിലെ വിവിധ ഇന്ത്യൻ സംഘടനകളുടെയും സഹകരണത്തോടെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുന്നത്. ഹെയ്സിലെ നവനാത് സെന്ററിൽ വെച്ച് രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെയാണ് ആഘോഷങ്ങൾ. യുകെയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ അസോസിയേഷനുകൾ, മലയാളി അസോസിയേഷനുകൾ, ഇന്ത്യയിലെ വിവിധ രാഷ്ട്രീയ സംഘടനകളുടെ പോഷക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും ആഘോഷങ്ങൾ നടന്നു.