വൈവിധ്യങ്ങളുടെ നിറവിൽ ഫിൻലൻഡിൽ 'ഇന്ത്യാ ഡേ - 2023' ആഘോഷം
ഹെൽസിങ്കി ∙ ഫിൻലൻഡിൽ സംഘടിപ്പിച്ചിട്ടുള്ള ഇന്ത്യൻ ആഘോഷങ്ങളിൽ ഏറ്റം ജനപ്രീതി നേടിയ ആഘോഷമായിരുന്നു ഈ വർഷത്തെ ഇന്ത്യ ഡേ ആഘോഷങ്ങൾ. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 2016 മുതലാണ് ഇന്ത്യാ ഡേ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. 'ആസാദി കാ അമൃത് മഹോത്സവിന്റെ ' ഭാഗമായായിരുന്നു കഴിഞ്ഞ വർഷത്തെ ആഘോഷങ്ങൾ. ഓഗസ്റ്റ് 20

ഹെൽസിങ്കി ∙ ഫിൻലൻഡിൽ സംഘടിപ്പിച്ചിട്ടുള്ള ഇന്ത്യൻ ആഘോഷങ്ങളിൽ ജനപ്രീതി നേടിയ ആഘോഷമായിരുന്നു ഈ വർഷത്തെ ഇന്ത്യ ഡേ ആഘോഷങ്ങൾ. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 2016 മുതലാണ് ഇന്ത്യാ ഡേ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. 'ആസാദി കാ അമൃത് മഹോത്സവിന്റെ ' ഭാഗമായായിരുന്നു കഴിഞ്ഞ വർഷത്തെ ആഘോഷങ്ങൾ. ഓഗസ്റ്റ് 20 ഞായറാഴ്ച ഹെൽസിങ്കിയിലെ കൈസനിയമി പാർക്കിലെ തുറന്ന മൈതാനമാണ് ഇത്തവണയും ആഘോഷങ്ങൾക്ക് വേദിയാണ്. മറ്റു പ്രമുഖ വ്യക്തികളോടൊപ്പം, ഇന്ത്യയിലെ ഫിന്നിഷ് അംബാസഡർ കിമ്മോ ലാഹ്ദേവിർത്ത, ഇന്ത്യയിലെ ഫിന്നിഷ് അംബാസഡർ പദവി വഹിച്ചിട്ടുള്ള റീത്വ കൗക്കു -റോണ്ടേ, ഇന്ത്യൻ അംബാസഡർ രവീഷ് കുമാർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ഫിൻലൻഡ് സംഘടനയും വിവിധ ഇന്ത്യൻ റീജനൽ അസോസിയേഷനുകളും, മറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളും ആഘോഷങ്ങളിൽ സജീവമായി പങ്കുചേർന്നു. ഇന്ത്യൻ ഭക്ഷണം, നൃത്തം, സംഗീതം,വിനോദസഞ്ചാരം, യോഗ, ആയുർവേദം തുടങ്ങി, തനത് ഇന്ത്യൻ സംസ്കാരത്തെ ഫിൻലാൻഡിലെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഏറ്റവും വലിയ ആഘോഷമാണിത് . വിവിധ സംസ്ഥാനങ്ങളിലെ അസോസിയേഷനുകളും ഇന്ത്യൻ റസ്റ്റോറന്റുകളും വിവിധയിനം ഫുഡ് സ്റ്റാളുകൾക്ക് നേതൃത്വം കൊടുത്തു. വ്യത്യസ്തങ്ങളായ ഇന്ത്യൻ വിഭവങ്ങൾ ഇന്ത്യക്കാരുടെയും വിദേശികളുടെയും രുചിമുകുളങ്ങളെ സന്തോഷിപ്പിച്ചു . മലയാളികൾ നേതൃത്വം നൽകുന്ന സരസ്വതി ആയുർവേദ സെന്റർ, ഫിൻലൻഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകളും സ്റ്റാളുകൾ ക്രമീകരിച്ചിരുന്നു. മലയാളിയായ ഗായത്രി മേനോന്റെ നൃത്ത വിദ്യാലയമായ 'ഫ്യുസിയ പെർഫോമിങ് ആർട്സും' ചടുല നൃത്തങ്ങളാൽ വേദിയെ വർണ്ണാഭമാക്കി.
ഏകദേശം 30000 ത്തോളം ആളുകൾ ഈ വർഷത്തെ ഇന്ത്യ ഡേ ആഘോഷങ്ങളിൽ പങ്കെടുത്തുവെന്നു ഇന്ത്യ ഡേ കമ്മ്യൂണിക്കേഷൻ ടീമിന് നേതൃത്വം നൽകിയ ഷമ റോഷൻ അഭിപ്രായപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയും ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം ഫിൻലൻഡ് മലയാളി അസോസിയേഷൻ നേടിയെടുത്തത് മലയാളികൾക്ക് വീണ്ടും അഭിമാന നിമിഷമായി.