ലണ്ടൻ ∙ ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി ഇന്ന് നടക്കും. രാവിലെ 8ന് യുക്മ ദേശീയ

ലണ്ടൻ ∙ ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി ഇന്ന് നടക്കും. രാവിലെ 8ന് യുക്മ ദേശീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി ഇന്ന് നടക്കും. രാവിലെ 8ന് യുക്മ ദേശീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി ഇന്ന് നടക്കും.  രാവിലെ 8ന് യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ പതാക ഉയർത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി. യുക്മ ദേശീയ റീജനൽ ഭാരവാഹികൾ പങ്കെടുക്കും.പത്ത് മണിക്ക് തന്നെ ആദ്യ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. തുടർന്ന്‌ മത്സരങ്ങളുടെ ഇടവേളകളിൽ വിത്യസ്തങ്ങളായ കലാപരിപാടികൾ നടക്കും. പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം ഉൾപ്പെടെ നിരവധി കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. മെഗാ തിരുവാതിര മറ്റ് കേരളീയ കലാരൂപങ്ങൾ എന്നിവ വേദിയിൽ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.

യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡന്റും, ലെയ്സൺ ഓഫിസർമാരായ മനോജ്കുമാർ പിള്ള, മുൻ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.

ADVERTISEMENT

യുക്മ ദേശീയ നിർവാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്, ജയകുമാർ നായർ, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആന്റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജനൽ പ്രസിഡന്റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ, തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 

യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, സുനിൽ, സെലീനാ സജീവ് തുടങ്ങിയ റീജനൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ സാക്ഷാത്ക്കാരമാണ് ഇന്ന് മാൻവേഴ്‌സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ. 

 മലയാള സിനിമയിലെ മുൻനിരക്കാരായ ജോജു ജോർജ്, ചെമ്പൻ വിനോദ്, കല്ല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം സുജിത് ഭക്‌തൻ, ഗായകൻ അഭിജിത്ത് കൊല്ലം എന്നിവരടങ്ങിയ വമ്പൻ താരനിര ഉദ്ഘാടന സമ്മേളനത്തിൽ  പങ്കെടുക്കും. സമാപന സമ്മേളനത്തിൽ കേംബ്രിജ് ഡപ്യൂട്ടി മേയർ കൗൺസിലർ ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുക്കും.യുകെയിലെ പ്രമുഖ മലയാളി ബിസിനസ് സംരഭകരാണ് യുക്മയുടെ  വള്ളംകളി നടത്തുവാൻ യുക്മയ്ക്ക് ഉറച്ച പിന്തുണ നൽകി വരുന്നത്.

26 പുരുഷ ടീമുകൾ മത്സര വള്ളംകളിയിൽ പങ്കെടുക്കുമ്പോൾ വനിതകളുടെ പ്രദർശന വള്ളംകളി മത്സരത്തിൽ 4 ടീമുകൾ പങ്കെടുക്കും. വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, തിരുവാതിര, പുലികളി എന്നിവയോടൊപ്പം നൃത്തവും സംഗീതവും കോർത്തിണക്കിയ നിരവധി കലാരൂപങ്ങളും വേദിയിൽ അരങ്ങേറും. അഭിജിത് കൊല്ലവും, 'ചായ & കോർഡ്സ്' മ്യൂസിക്ക് ബാന്റും വേദിയിൽ നാദവിസ്മയം തീർക്കും.

ADVERTISEMENT

വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി ഇന്ന് (ഓഗസ്റ്റ് 26) റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. കാണികളുടെ സൗകര്യാർഥം ഭക്ഷണ കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്‌. ലൈവ് സംപ്രേക്ഷണവും ഉണ്ടായിരിക്കും.

വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:

Manvers Lake,

ADVERTISEMENT

Station Road 

Wath-Upon-Dearne 

Rotherham 

South Yorkshire.

S63 7DG.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT