ലണ്ടൻ ∙ യുകെ- കേരളാ ബിസിനസ് ഫോറം (യുകെ- കെബിഎഫ്) സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനെത്തിയത് ദുബായിൽനിന്നുള്ള 48 മലയാളി ബിസിനസ് സംരംഭകർ.

ലണ്ടൻ ∙ യുകെ- കേരളാ ബിസിനസ് ഫോറം (യുകെ- കെബിഎഫ്) സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനെത്തിയത് ദുബായിൽനിന്നുള്ള 48 മലയാളി ബിസിനസ് സംരംഭകർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെ- കേരളാ ബിസിനസ് ഫോറം (യുകെ- കെബിഎഫ്) സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനെത്തിയത് ദുബായിൽനിന്നുള്ള 48 മലയാളി ബിസിനസ് സംരംഭകർ. ലോകമെങ്ങുമുള്ള മലയാളി നിക്ഷേപകർക്ക് ബ്രിട്ടനിലെ ബിസിനസ് സാധ്യതകൾ പരിചയപ്പെടുത്താനും നിക്ഷേപ തുടക്കത്തിന് പ്രേരണയാകാനുമായാണ് പാർലമെന്റ് ഹൗസിലെ മീറ്റിങ് ഹാളിൽ ഇത്തരമൊരു സംഗമത്തിന് യുകെ- കേരള ബിസിനസ് ഫോറം അവസരം ഒരുക്കിയത്. സെപ്റ്റംബർ 11ന് നടന്ന സംഗമം ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് അംഗങ്ങളുടെയും ബ്രിട്ടനിലെ പ്രമുഖ ബിസിനസ് സംരംഭകരുടെയും  സാന്നിധ്യംകൊണ്ട് കൂടുതൽ ശ്രദ്ധേയമായി. 

ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ പുതുതായി ഉണ്ടായിട്ടുള്ള സംരംഭസാധ്യതകൾ നിക്ഷേപകർക്കു പരിചയപ്പെടുത്തുകയായിരുന്നു സംഗമത്തിന്റെ പ്രധാന ലക്ഷ്യം. മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ ഫൈസൽ, ഹോട്ട്പാക് ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ബി.സൈനുദീൻ, തമീം ചാർട്ടേർഡ് അക്കൌണ്ടന്റ്സ് ഡയറക്ടർ ഷിഹാബുദീൻ തങ്ങൾ, കിൽട്ടൺ ഗ്രൂപ്പ് ചെയർമാൻ റിയാസ് കിൽട്ടൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിക്ഷേപകരുടെ നീണ്ട നിര സംഗമത്തിനെത്തിയത്. 

ADVERTISEMENT

യുകെ കേരള ബിസിനസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി എല്ലാ സഹായവും ചെയ്തു നൽകുന്ന വീരേന്ദ്ര ശർമ്മ, ഭാരവാഹികളായ എംപി, ഫിലിപ്പ് ഏബ്രഹാം, പദ്മകുമാർ, ജോൺ പയസ്, ബി. ജോർജ്, സുജിത് നായർ, അഷീർ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത്. 

മന്ത്രിമാരും എംപിമാരും ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികൾ പങ്കെടുത്ത വിരുന്നു സൽകാരത്തോടെയാണ് സംഗമം സമാപിച്ചത്. 

ADVERTISEMENT

English Summary:  Investors meet organized by UK Kerala Business Forum