ഡബ്ലിൻ∙ ഓണക്കളികളിൽ ഏറ്റവും ആവേശം നിറഞ്ഞതാണ് വടം വലി മത്സരം. കൂടുതൽ കാണികൾ എത്തുന്നതും മത്സരം കടുക്കുമ്പോൾ നിർത്താതെ കയ്യടി കിട്ടുന്നതും വടം വലിക്കാണ്. രണ്ടു ടീമുകൾ തമ്മിലുള്ള ബല പരീക്ഷണം ആണെങ്കിലും അതിനപ്പുറമാണ് ആവേശവും വാശിയും. കാണികൾ തന്നെ രണ്ടു ചേരിയായി മാറും. പ്രവാസികളുടെ ഇടയിൽ ഓണാഘോഷങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ ഓണക്കളികളിൽ ഏറ്റവും ആവേശം നിറഞ്ഞതാണ് വടം വലി മത്സരം. കൂടുതൽ  കാണികൾ എത്തുന്നതും മത്സരം കടുക്കുമ്പോൾ നിർത്താതെ കയ്യടി കിട്ടുന്നതും വടം വലിക്കാണ്. രണ്ടു ടീമുകൾ തമ്മിലുള്ള ബല പരീക്ഷണം ആണെങ്കിലും അതിനപ്പുറമാണ് ആവേശവും വാശിയും. കാണികൾ തന്നെ രണ്ടു ചേരിയായി മാറും. പ്രവാസികളുടെ ഇടയിൽ ഓണാഘോഷങ്ങൾ നടന്നുവരുമ്പോൾ അയർലൻഡിൽ നടന്ന വടം വലി മത്സരങ്ങളിൽ പുതുചരിത്രമെഴുതിയ ടീമായി മാറിയിരിക്കുകയാണ് 'ആഹാ സെവൻസ്'.

അയർലൻഡിലെ വടംവലിയിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾകൊണ്ട് 595 കിലോ തൂക്കം അടിസ്ഥാനത്തിൽ പ്രൊഫഷണൽ വടംവലിയിലേക്ക് ചുവടുമാറിയ വർഷം ആയിരുന്നു 2023. മറ്റു വർഷങ്ങളെക്കാൾ വ്യത്യസ്തമായി 7 പ്രൊഫഷണൽ വടംവലി മത്സരങ്ങൾ ഈ വർഷം അയർലൻഡിൽ സംഘടിപ്പിക്കപ്പെട്ടു. അത്ഭുതപൂർണ്ണമായ ജനപിന്തുണയും, മികവുറ്റ സംഘാടനവും പുതിയ ടീമുകളുടെ കടന്ന് വരവും വടംവലിയെ കൂടുതൽ ജനകീയമാക്കി.

ADVERTISEMENT

വാട്ടർഫോഡ് വൈകിംഗ്സ് സെപ്റ്റംബർ 2 ന് സംഘടിപ്പിച്ച മത്സരത്തോടെ അയർലൻഡിലെ 2023 വടംവലി മത്സരങ്ങൾക്ക് തിരശീല വീണിരുന്നു. അയർലൻഡിൽ നടന്ന 7 മത്സരങ്ങളിൽ 6 വിജയവും ഒരു രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് 'ആഹാ സെവൻസ്' ശ്രദ്ധ നേടുന്നത്. വടം വലിയെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കൾ അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഒന്ന് ചേർന്ന് ഈ വർഷം രൂപീകരിച്ച ടീമാണ് ആഹാ സെവൻസ്.

കേരള വടംവലിയിലെ എക്കാലത്തെയും താരരാജാക്കന്മാർ 'ആഹാ നീലൂർ പാലാ' എന്ന ടീമിന്റെ ആഹാ എന്ന രണ്ടക്ഷരം കടമെടുത്താണ് 'ആഹാ സെവൻസ്' രൂപീകരിച്ചത്. കാൽമുട്ടിൽ വടം മുറുക്കുന്ന ആഹാ നീലൂരിന്റെ തനത് കോട്ടയം വടം വലി ശൈലിയാണ് ആഹാ സെവൻസിലും ഉള്ളത്. അമേരിക്കയിലും മറ്റും നടക്കുന്ന വിവിധ അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള തയാറെടുപ്പിലാണ് ടീം ഇപ്പോൾ. വരും വർഷങ്ങളിൽ ആഹാ സെവൻസിന്റെ പ്രശസ്തി കടൽകടന്ന് കടക്കുമെന്ന്  നിസംശയം പറയാം.

ADVERTISEMENT

English Summary:Aaha sevens Tug of War in  Ireland.