ട്യൂബിങ്ങന്‍ മലയാളികള്‍ തിരുവോണം ആഘോഷിച്ചു
ട്യൂബിങ്ങന്‍∙ ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബെര്‍ഗ് ട്യൂബിങ്ങന്‍ മലയാളികള്‍ തിരുവോണം ആഘോഷിച്ചു. കേരളത്തനിമയില്‍ നടത്തിയ ഓണാഘോഷത്തില്‍ സെന്റ് ജോഹാനസ് പള്ളി അസിസ്ററന്റ് വികാരി ഫാ. ടിജോ പാറത്താനത്ത് എംസിബിഎസ് ഉള്‍പ്പടെ കേരളീയ വേഷമണിഞ്ഞ എത്തിയ 150 ഓളം മലയാളികള്‍ പങ്കെടുത്തു. പോള്‍ വര്‍ഗീസ്

ട്യൂബിങ്ങന്‍∙ ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബെര്‍ഗ് ട്യൂബിങ്ങന്‍ മലയാളികള്‍ തിരുവോണം ആഘോഷിച്ചു. കേരളത്തനിമയില്‍ നടത്തിയ ഓണാഘോഷത്തില്‍ സെന്റ് ജോഹാനസ് പള്ളി അസിസ്ററന്റ് വികാരി ഫാ. ടിജോ പാറത്താനത്ത് എംസിബിഎസ് ഉള്‍പ്പടെ കേരളീയ വേഷമണിഞ്ഞ എത്തിയ 150 ഓളം മലയാളികള്‍ പങ്കെടുത്തു. പോള്‍ വര്‍ഗീസ് മാവേലിയായി വേഷമിട്ടു. പൂക്കളവും ഒരുക്കിയിരുന്നു. തിരുവാതിരകളിക്കു പുറമെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷത്തിനു കൊഴുപ്പേകി.
ഉച്ചയ്ക്ക് വിളമ്പിയ ഓണസദ്യയ്ക്കു ശേഷം വിവിധ കായിക മല്‍സരങ്ങളിലെ വിജയികൾക്ക് സമ്മാനവും നല്‍കി.രാവിലെ 10. 30 ആരംഭിച്ച ആഘോഷം വൈകുന്നേരം ആറുമണിക്കാണ് സമാപിച്ചത്.
ട്യൂബിങ്ങനിലെ ട്രാവല്‍ സ്പെഷ്യലിസ്ററും ആയുര്‍വേദ പ്രമോട്ടറും ഇന്ത്യന്‍ ഫുഡ്സ് സൂപ്പര്‍മാര്‍ക്കറ്റ് ഇന്ത്യന്‍ ഫ്ളേവേഴ്സ് ഉടമയുമായ രാജേഷ് പിള്ള, ധനേഷ് കൃഷ്ണ, അഭിലാഷ് നായര്‍, ആന്‍സണ്‍ ജോസ്, ജിതിന്‍ മാത്യു എന്നിവരാണ് ഓണാഘോഷം സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. നിലവില്‍ പുതുതായി ജോലിയ്ക്കും പഠനത്തിനുമായി ട്യൂബിങ്ങനിലും പരിസരങ്ങളിലും നിരവധി മലയാളികള്‍ എത്തിക്കൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ ഇവിടുത്തെ മലയാളി സമൂഹം വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ ട്യൂബിംഗന്‍ സിറ്റി കൗണ്‍സിലുമായി സഹകരിച്ച് തിരുവോണം പോലെയുള്ള സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് തമ്മില്‍ പരസ്പരം പരിചയപ്പെടാന്‍ സംഘാടകര്‍ അവസരം ഒരുക്കിയിരുന്നു.
English Summary: Tubingen Malayalees celebrated Thiruvonam