ബര്‍ലിന്‍∙ ജർമനിയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൺ സാങ്കേതിക തടസം കാരണം നിർത്തിവച്ചിരുന്ന ഉത്പാദനം പുനരാരംഭിച്ചു. വോള്‍ഫ്സ്ബുര്‍ഗിലെ പ്രധാന പ്ലാന്‍റിലും മറ്റ് മൂന്ന് പ്ലാന്‍റുകളിലുമാണ് നെറ്റ്​വർക്ക് തടസ്സം കാരണം ഉത്പാദനം നിർത്തിവച്ചത്. ഫോക്സ്‌വാഗണിന് പുറമെ പോർഷെ, ഔഡി കാറുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ജർമനിയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൺ സാങ്കേതിക തടസം കാരണം നിർത്തിവച്ചിരുന്ന ഉത്പാദനം പുനരാരംഭിച്ചു. വോള്‍ഫ്സ്ബുര്‍ഗിലെ പ്രധാന പ്ലാന്‍റിലും മറ്റ് മൂന്ന് പ്ലാന്‍റുകളിലുമാണ് നെറ്റ്​വർക്ക്  തടസ്സം കാരണം ഉത്പാദനം നിർത്തിവച്ചത്. ഫോക്സ്‌വാഗണിന് പുറമെ പോർഷെ, ഔഡി കാറുകളുടെ പ്ലാന്‍റുകളിലും നിർമാണം തടസ്സപ്പെട്ടിരുന്നു. ഇത് ഭാഗികമായി പുന:സ്ഥാപിച്ചു

ADVERTISEMENT

ഇന്നലെ  ഉച്ചയ്ക്ക് 12.30 ഓടെയാണ് സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. വോള്‍ഫ്സ്ബുര്‍ഗിലെ പ്രധാന പ്ലാന്‍റിലെ ഫോക്സ്‌വാഗൺ  ഉത്പാദനം പൂർണ്ണമായി നിലച്ച നിലയിലായിരുന്നു.  കമ്പനി ആസ്ഥാനത്തെ ഓഫിസുകളിലും സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ഇതോടെ  ഒസ്നാബ്രൂക്ക്, എംഡന്‍, സ്വിക്കാവു എന്നീ സ്ഥലങ്ങളിലും പ്രൊഡക്ഷന്‍ ലൈനുകളുടെ പ്രവർത്തനവും നിലച്ചു.

ADVERTISEMENT

സാങ്കേതിക തടസത്തിന്‍റെ കാരണം  ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഓഫിസുകളിലും മറ്റും കാരണം കണ്ടെത്തുന്നതിനുള്ള പരിശോധന പുരോഗമിക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. നെറ്റ്​വർക്ക്  തടസ്സം കാരണം ഫോക്സ്‌വാഗൺ അംഗീകൃത വര്‍ക്ക്ഷോപ്പുകൾക്കും ഡീലര്‍മർക്കും പ്രതിസന്ധി നേരിടേണ്ടി വന്നു. ജര്‍മനിയിൽ മാത്രമാണോ അതോ യൂറോപ്പിലുടനീളം തടസ്സങ്ങള്‍ സംഭവിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്. വിവരങ്ങള്‍ അനുസരിച്ച്, യുഎസിലും ഫോക്സ്‌വാഗൺ ഉത്പാദനത്തെ സാങ്കേതിക തടസം ബാധിച്ചിട്ടുണ്ട്. 

ADVERTISEMENT

അതേസമയം, ഹാക്കിങ് സാധ്യതകൾ കാര്‍ നിർമാതാക്കള്‍ കാര്യമായി എടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. തകരാറിന്റെ കാരണം നിര്‍ണ്ണയിക്കാനും കേടുപാടുകള്‍ പരിഹരിക്കാനും എത്ര സമയമെടുക്കുമെന്ന് നിലവില്‍ പൂര്‍ണ്ണമായും വ്യക്തമല്ല.

English Summary: ‌Volkswagen resumes manufacturing halted in Germany due to technical issues