സൂറിക് ∙ ഹരിത പാർട്ടികൾക്ക് തിരിച്ചടി നേരിട്ടും, യാഥാസ്ഥിതിക വലത് കക്ഷി നേട്ടമുണ്ടാക്കിയും സ്വിസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം. ഹമാസ് - ഇസ്രായേൽ സംഘർഷം ശക്തിപ്പെട്ടതിന് ശേഷം യൂറോപ്പിൽ ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പിൽ, സോഷ്യലിസ്റ്റ് പാർട്ടികൾക്ക് നേരിയ നേട്ടമുണ്ടാക്കുന്നതിന് മാത്രമേ സാധിച്ചുള്ളൂ. മലയാളി ബന്ധമുള്ള നിക് ഗുഗ്ഗർ(53) ഇവാഞ്ചലിക്കൽ പീപ്പിൾസ് പാർട്ടി ടിക്കറ്റിൽ വീണ്ടും പാർലമെന്റിലെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസ സംഘർഷത്തെ തുടർന്നുണ്ടായ ആശങ്ക, യാഥാസ്ഥിതിക കക്ഷിയെ തുണച്ചപ്പോൾ, കുടിയേറ്റ വിഷയങ്ങളിലെ ഉദാര സമീപനവും, കാലാവസ്ഥാ വ്യതിയാന പോരാട്ടത്തിന്റെ ഭാഗമായി നടത്തിവന്ന ജനത്തെ വലച്ച സമരമുറകളും, ഹരിത പാർട്ടികൾക്ക് ദോഷമായി. 200 അംഗ പാർലമെന്റിൽ യാഥാസ്ഥിതിക സ്വിസ് പീപ്പിൾസ് പാർട്ടി ഒൻപത് സീറ്റ് അധികം നേടി അംഗംബലം 62 ലേക്ക് ഉയർത്തി. പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയും ഇവരാണ്. മൂന്ന് ശതമാനത്തോളമാണ് അധിക വോട്ട് വിഹിതം. 

ADVERTISEMENT

സോഷ്യലിസ്റ്റ് ഡെമോക്രാറ്റുകളും, വലത്പക്ഷ ദി മിറ്റെ പാർട്ടിയും ഒരു ശതമാനം വീതം വോട്ടുകൾ അധികം നേടി. എസ് പിക്ക് രണ്ടും, മിറ്റെക്ക് ഒരു സീറ്റും അധികം ലഭിച്ചു. ഗ്രീൻസിനും, ലിബറൽ ഗ്രീൻസിനും കൂടി നാലര ശതമാനത്തോളമാണ് വോട്ട് നഷ്‌ടം. 11 എംപി മാരെയും നഷ്‌ടമായി. രാജ്യത്ത് വർഷങ്ങളായി കൂട്ടുകക്ഷി ഭരണമാണ്. പാർലമെന്റിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴ് അംഗ മന്ത്രിസഭയിൽ പാർട്ടികളുടെ പ്രാതിനിധ്യം.

2017 മുതൽ പാർലമെന്റ് അംഗമാണ് നിക്ക് ഗുഗ്ഗർ. കർണാടകയിലെ ഉഡുപ്പിയിലാണ് ജനനം. നാലാം വയസ്സിൽ സ്വിസിലേക്ക് കുടിയേറുന്നതുവരെ തലശ്ശേരിയിലായിരുന്നു. മലയാളിയായ അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന്, തലശ്ശേരി നെട്ടൂരിലെ ബാസൽ മിഷനിൽ പ്രവർത്തിച്ചിരുന്ന സ്വിസ് ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. തന്റെ മാതാപിതാക്കളെ കണ്ടെത്താൻ കേരളത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ഫലവത്തായിട്ടില്ലെന്ന് നിക് ഗുഗ്ഗർ പറയുന്നു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT