ബ്രിട്ടനിൽ വളർത്തുനായയുടെ കടിയേറ്റ് 10 മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര പരുക്ക്
ലണ്ടൻ∙ ബ്രിട്ടനിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് വളർത്തുനായയുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റു. സൗത്ത് യോർക്ക്ഷെയറിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിറ്റ്ബുൾ (കെയ്ൻ കോർസോ എക്‌സ്) ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ

ലണ്ടൻ∙ ബ്രിട്ടനിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് വളർത്തുനായയുടെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റു. സൗത്ത് യോർക്ക്ഷെയറിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിറ്റ്ബുൾ (കെയ്ൻ കോർസോ എക്‌സ്) ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് വീട്ടുകാർ വിവരം അറിഞ്ഞത്. നിലവിൽ കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
വളർത്തുനായ കൊച്ചുകുട്ടിയെ ആക്രമിച്ചതിനെ തുടർന്ന് ഹോയ്‌ലൻഡിലെ ഒരു വീട്ടിൽ എത്തുന്നതിന് രാവിലെ 7.42 ന് ഞങ്ങളെ വിളിച്ചിരുന്നുവെന്ന് ഡോഗ് ലെജിസ്ലേഷൻ ഓഫിസർ പി സി പോൾ ജെയിംസൺ പറഞ്ഞു. മുൻപ് ഈ നായ ആരെയും ആക്രമിച്ച ചരിത്രമില്ലെന്ന് പി സി പോൾ ജെയിംസൺ കൂട്ടിച്ചേർത്തു.
വർഷത്തിലെ ചില സമയത്ത് നായയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികളിൽ നിന്നും ആളുകളിൽ നിന്നും അകന്ന് അവർക്ക് സുരക്ഷിതമെന്ന് തോന്നുന്ന ഇടം നൽകണമെന്നും പി സി പോൾ ജെയിംസൺ അഭ്യർത്ഥിച്ചു. ആളുകൾ വാതിലിൽ മുട്ടുന്നത് നായ്ക്ക് ഇഷ്ടമില്ലെങ്കിൽ അത് സൂചിപ്പിക്കുന്ന അടയാളം പ്രദർശിപ്പിക്കുന്നത് നന്നായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.