ലണ്ടൻ∙ രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതോടെ രൂപപ്പെടുന്നത് പുതുചരിത്രം. ഔദ്യോഗികമായി വിദേശകാര്യ മന്ത്രി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് കാമറണിലൂടെ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ഋഷി സുനക‌്

ലണ്ടൻ∙ രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതോടെ രൂപപ്പെടുന്നത് പുതുചരിത്രം. ഔദ്യോഗികമായി വിദേശകാര്യ മന്ത്രി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് കാമറണിലൂടെ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ഋഷി സുനക‌്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതോടെ രൂപപ്പെടുന്നത് പുതുചരിത്രം. ഔദ്യോഗികമായി വിദേശകാര്യ മന്ത്രി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് കാമറണിലൂടെ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ഋഷി സുനക‌്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതോടെ രൂപപ്പെടുന്നത് പുതുചരിത്രം. ഔദ്യോഗികമായി വിദേശകാര്യ മന്ത്രി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് കാമറണിലൂടെ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ഋഷി സുനക‌് എഴുതിച്ചേർത്തിരിക്കുന്നത്

∙ ബ്രക്സിറ്റ് റഫറണ്ടത്തോടെ സ്ഥാനമൊഴിഞ്ഞു, എഴുത്തിൽ നിന്നും വീണ്ടും രാഷ്ട്രീയത്തിലേക്ക്

ADVERTISEMENT

ബ്രിട്ടനിൽ ബ്രക്സിറ്റ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്ന ഡേവിഡ് കാമറൺ വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങിയത്തി. 2016ൽ എംപിസ്ഥാനം വരെ രാജിവച്ച് പ്രസംഗവും പുസ്തകമെഴുത്തും ബിസിനസുമൊക്കെയായി ഒതുങ്ങിക്കഴിഞ്ഞ കാമറൺ ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിദേശകാര്യ മന്ത്രിസ്ഥാനം ഏറ്റെടുത്ത് സജീവ രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും തിരികെയെത്തുന്നത്. 2010 മുതൽ 2016 വരെയാണ് കാമറൺ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലിരുന്നത്.  അതിനു മുമ്പ് അഞ്ചുവർഷം പ്രതിപക്ഷ നേതാവായും തിളങ്ങി. 

ടോണി ബ്ലെയറിന്റെയും ഗോർഡൻ ബ്രൗണിന്റെയും പത്തുവർഷത്തെ ലേബർ ഭരണത്തിൽനിന്നും കൺസർവേറ്റീവുകൾ (ടോറി) അധികാരത്തിൽ മടങ്ങിയെത്തിയത് ഡേവിഡ് കാമറണിന്റെ ശക്തമായ നേതൃത്വത്തിനു കീഴിലായിരുന്നു. യുവത്വവും പ്രസംഗചാതുരിയും ജനകീയ മുഖവുമെല്ലാം കാമറണിനെ ബ്രിട്ടിഷുകാർക്ക്  പ്രിയപ്പെട്ടവനാക്കി. അഞ്ചുവർഷത്തെ ഭരണശേഷം ടോറികൾക്ക് തുടർഭരണവും നേടിക്കൊടുത്ത കാമറണിന് പക്ഷേ, ബ്രക്സിറ്റിൽ അടിതെറ്റി. 

വീണ്ടും അധികാരത്തിലെത്തിയാൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നു തീരുമാനിക്കാൻ റഫറണ്ടം (ജനഹിത പരിശോധന) നടത്തുമെന്നായിരുന്നു കാമറണിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്ന്, അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം വാക്കു പാലിച്ചു. ബ്രക്സിറ്റ് വേണമോ എന്നു തീരുമാനിക്കാൻ റഫറണ്ടം നടത്തി. പരസ്യമായി റിമെയ്ൻ പക്ഷ ക്യാംപെയ്ന് നേതൃത്വം നൽകി. ഇതോടെ, പാർട്ടിയിൽ വിശ്വസ്തരായ പലരുടെയും പിന്തുണ അദ്ദേഹത്തിന് നഷ്ടമായി. ഏറ്റവും അടുത്ത സുഹൃത്തും വിദേശകാര്യ മന്ത്രിയുമായിരുന്ന ബോറിസ് ജോൺസൺ തന്നെ കൂറുമാറി ലീവ് പക്ഷത്തിന് നേതൃത്വം കൊടുത്തതോടെ ഇക്കാര്യത്തിൽ പാർട്ടിതന്നെ രണ്ടുപക്ഷത്തായി. 

ഒടുവിൽ ബ്രക്സിറ്റിന് അനുകൂലമായി ബ്രിട്ടിഷ് ജനത വോട്ടു രേഖപ്പെടുത്തിതോടെ റിമെയ്ൻ പക്ഷത്തെ നയിച്ച കാമറണിന് രാജിയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇതോടെ പ്രധാനമന്ത്രി പദം ഒഴിഞ്ഞ അദ്ദേഹം പിന്നീട് വിറ്റ്നി മണ്ഡലത്തിൽ നിന്നുള്ള എംപി സ്ഥാനവും രാജിവച്ചു.  ഇപ്പോൾ ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമ്പോൾ പ്രധാനമന്ത്രിയായിരിക്കുന്നത് തന്നെക്കാൾ ഏറെ പാർട്ടിയിൽ ഏറെ ജൂനിയറായ ഋഷി സുനക്. 

ADVERTISEMENT

കൺസർവേറ്റീവ് പാർട്ടിയിൽ നിലവിൽ തലയെടുപ്പുള്ള നേതാക്കൾ  ഇല്ലെന്നുതന്നെ പറയാവുന്ന സ്ഥിതിയായി. നിലവിലെ പ്രധാനമന്ത്രിയാണെങ്കിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തയ ആളുമല്ല. ഇന്ത്യൻ വംശജനായ ഋഷിയുടെ നേതൃത്വത്തിൽ കൺസർവേറ്റീവുകൾ തിരഞ്ഞെടുപ്പിനിറങ്ങിയാൽ എന്താകും സ്ഥിതിയെന്ന് കണ്ടറിയണം. ബോറിസ് അധികാരം ഒഴിഞ്ഞശേഷം നേതൃസ്ഥാനത്തേക്ക് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ പോലും ജയിക്കാൻ കഴിയാതെപോയ നേതാവാണ് ഋഷി സുനക്. ലിസ് ട്രസ്സിനെയായിരുന്നു പാർട്ടി അംഗങ്ങൾ നേതാവായി തിരഞ്ഞെടുത്തതും പ്രധാനമന്ത്രി ആക്കിയതും. എന്നാൽ ലിസിന്റെ കഴിവുകേടിൽ ആ മന്ത്രിസഭ 45 ദിവസം മാത്രം അധികാരത്തിലിരുന്ന് പുറത്തായപ്പോൾ മറ്റൊരു മാർഗവുമില്ലാതെയാണ് പാർട്ടി എംപിമാർ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഋഷിയെ തിരഞ്ഞെടുത്തത്. 

ശക്തമായ നേതൃരാഹിത്യത്തിന്റെ ഈ സാഹചര്യം മനസിലാക്കിയാണ് കാമറൺ വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.  ഹൗസ് ഓഫ ലോഡ്സിൽ അംഗമായി ‘ലോർഡ് കാമറണാ’യാണ് മുൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി പദത്തിലെ അനുഭവ സമ്പത്തും ലോക നേതാക്കളുമായുള്ള വ്യക്തബന്ധങ്ങളുമെല്ലാം കാമറണിനെ വീണ്ടും ലോക നേതാക്കളുടെ പട്ടികയിലേക്ക് അതിവേഗം ഉയർത്തുമെന്ന് ഉറപ്പാണ്. ഒപ്പം കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനവും ലക്ഷ്യം വച്ചാണ് കാമറണിന്റെ ഈ രണ്ടാം വരവ്.

∙ വിദേശകാര്യ മന്ത്രി പദവി സന്തോഷത്തോടെ സ്വീകരിക്കുന്നു ( ഡേവിഡ് കാമറൺ എക്സ് പ്ലാറ്റ്​ഫോമിൽ പങ്കുവച്ച കുറിപ്പ്)

 വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി എന്നോട് ആവശ്യപ്പെടുകയും ഞാൻ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. യുക്രെയ്‌നിലെ യുദ്ധവും മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയും ഉൾപ്പെടെയുള്ള രാജ്യാന്തര വെല്ലുവിളികളുടെ ഭയാനകമായ ഒരു സാഹചര്യം നമ്മൾ അഭിമുഖീകരിക്കുകയാണ്. അഗാധമായ രാജ്യാന്തര മാറ്റത്തിന്റെ ഈ സമയത്ത്, നമ്മുടെ സഖ്യകക്ഷികളോടൊപ്പം നിൽക്കുകയും പങ്കാളിത്തം ശക്തിപ്പെടുത്തുകയും നമ്മുടെ ശബ്ദം കേൾക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് രാജ്യത്തിന് ആവശഅയമായി.

ADVERTISEMENT

കഴിഞ്ഞ ഏഴ് വർഷമായി ഞാൻ മുന്നണി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും, പതിനൊന്ന് വർഷത്തെ യാഥാസ്ഥിതിക നേതാവെന്ന നിലയിലും ആറ് വർഷത്തെ പ്രധാനമന്ത്രിയെന്ന നിലയിലുമുള്ള എന്റെ അനുഭവം ഈ സുപ്രധാന വെല്ലുവിളികളെ നേരിടാൻ പ്രധാനമന്ത്രിയെ സഹായിക്കാൻ എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ബ്രിട്ടൻ ഒരു യഥാർത്ഥ രാജ്യാന്തര രാജ്യമാണ്. നമ്മുടെ ആളുകൾ ലോകമെമ്പാടും താമസിക്കുന്നു, ഞങ്ങളുടെ ബിസിനസുകാർ ലോകത്തിന്റെ എല്ലാ കോണുകളിലും വ്യാപാരം ചെയ്യുന്നു. രാജ്യാന്തര തലത്തിൽ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സഹായിക്കുന്നതിന് പ്രവർത്തിക്കുന്നത് നമ്മുടെ ദേശീയ താൽപ്പര്യത്തിന് അത്യന്താപേക്ഷിതവും സമ്പൂർണ്ണവുമാണ്. നമ്മുടെ ആഭ്യന്തര സുരക്ഷയ്ക്ക് രാജ്യാന്തര സുരക്ഷ പ്രധാനമാണ്.

വ്യക്തിപരമായ ചില തീരുമാനങ്ങളോട് എനിക്ക് വിയോജിപ്പുണ്ടായിരിക്കാമെങ്കിലും, പ്രയാസകരമായ സമയത്ത് മാതൃകാപരമായ നേതൃത്വം പ്രകടിപ്പിക്കുന്ന ശക്തനും കഴിവുള്ളതുമായ പ്രധാനമന്ത്രിയാണ് ഋഷി സുനക് എന്ന് എനിക്ക് വ്യക്തമാണ്. നമ്മുടെ രാജ്യത്തിന് ആവശ്യമായ സുരക്ഷയും സമൃദ്ധിയും നൽകാനും യുണൈറ്റഡ് കിംഗ്ഡത്തെ സേവിക്കുന്ന ഏറ്റവും ശക്തമായ ടീമിന്റെ ഭാഗമാകാനും അദ്ദേഹത്തെ സഹായിക്കാനും പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജ്യത്തിന് സമർപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ പൊതുസേവനത്തിൽ വിശ്വസിക്കുന്നു. 1980 കളിൽ രാഷ്ട്രീയത്തിൽ ഇടപെടാനും 1990 കളിൽ സർക്കാരിൽ പ്രവർത്തിക്കാനും 2000 കളിൽ പാർലമെന്റ് അംഗമാകാനും പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി എന്നെ മുന്നോട്ടു കൊണ്ടുവരാനും എന്നെ ആദ്യം പ്രേരിപ്പിച്ചത് അതാണ്.

യുകെയുടെ ഫോറിൻ ഓഫിസ്,  ഡിപ്ലോമാറ്റിക് സർവീസ്,  ഇന്റലിജൻസ് സർവീസസ് എന്നിവ ലോകത്തിലെ ഏറ്റവും മികച്ചതാണ്. 

പ്രഗത്ഭരും ദേശസ്‌നേഹികളും കഠിനാധ്വാനികളുമായ ആളുകളാണ് അവിടെ ജോലി ചെയ്യുന്നതെന്ന് എന്റെ പ്രധാനമന്ത്രിയായിരുന്നു കാലം മുതൽ എനിക്കറിയാം. ജെയിംസ് ക്ലെവർലി അവരെ നന്നായി നയിച്ചു, അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ സുപ്രധാനമായ പുതിയ റോളിൽ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

English Summary:

Returning after seven years, David Cameron special story