ലണ്ടൻ ∙ ക്രിസ്മസിന് മുന്നോടിയായി ക്നാനായ കാത്തലിക് മിഷൻസ്

ലണ്ടൻ ∙ ക്രിസ്മസിന് മുന്നോടിയായി ക്നാനായ കാത്തലിക് മിഷൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ക്രിസ്മസിന് മുന്നോടിയായി ക്നാനായ കാത്തലിക് മിഷൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ക്രിസ്മസിന് മുന്നോടിയായി ക്നാനായ കാത്തലിക് മിഷൻസ്  യുകെയിലെ ഭൂരിഭാഗം മിഷൻസ്/പ്രൊപോസ്റ്റ് മിഷനുകളിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ സന്ദർശനം നടത്തും. നവംബർ 25 മുതൽ ഡിസംബർ 17 വരെയുള്ള ആഴ്ചകളിൽ മാർ ജോസഫ് പണ്ടാരശ്ശേരി വിവിധ മിഷനുകൾ സന്ദർശിക്കുകയും ദിവ്യബലി അർപ്പിക്കുകയും  മിഷൻ അംഗങ്ങളുമായി ആശയവിനിമയം

നടത്തുകയും ചെയ്യും. ഓരോ മിഷൻ സന്ദർശിക്കുമ്പോഴും അവിടെയുള്ള അംഗങ്ങൾക്ക്  പിതാവിനെ കുടുംബമായി നേരിട്ട് കാണുവാനും പരിചയപ്പെടുവാനും സാധിക്കും. അതോടൊപ്പം തന്നെ ഡിസംബർ 9 നടത്തപ്പെടുന്ന 15 ക്നാനായ കാത്തലിക് മിഷൻസ് പ്രതിനിധികൾ പങ്കെടുക്കുന്ന വിശേഷാൽ സമ്മേളനത്തിൽ  പിതാവ് അഭിസംബോധന ചെയ്തു സംസാരിക്കും. ക്ലനായ മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മിഷനിലെ കുടുംബങ്ങളെ പരിചയപ്പെടുന്നതിനും വേണ്ടിയാണ് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി സന്ദർശനം നടത്തുന്നത്.

ADVERTISEMENT

സന്ദർശനവുമായി ബന്ധപ്പെട്ട സ്വീകരണങ്ങൾ ഒരുക്കുന്നതിന്  വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു. നവംബർ 25 ന് മാഞ്ചസ്റ്റർ സെൻമേരിസ് ക്നാനായ കാത്തലിക്  മിഷനിലും ലിവർപൂൾ സെൻറ് പയസ്  ക്നാനായ കാത്തലിക് മിഷനിലും ദിവ്യബലി അർപ്പിച്ച് ആയിരിക്കും മാർ ജോസഫ് പണ്ടാരശ്ശേരിയുടെ യുകെ സന്ദർശനം ആരംഭിക്കുക. ഡിസംബർ 17ന് സ്കോട്‌ലൻഡ് ലെ ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനിൽ സമാപിക്കുകയും ചെയ്യും. ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരിട്ട് നൽകുവാൻ എത്തുന്ന മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം അനുഗ്രഹപ്രദമാക്കുവാൻ യുകെയിലെ മിഷൻ അംഗങ്ങൾ തയ്യാറെടുക്കുന്നു.

English Summary:

Mar Joseph Pandarassery visits UK