ഫാ.ജോസ് കുന്നുംപുറം ഇന്ന് ചുമതലയേല്ക്കും; ഫാ. ജോസ് അഞ്ചാനിക്കൽ ആഷ്ഫോർഡിലേക്ക്
മാഞ്ചസ്റ്റർ ∙ യുകെ മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷനിൽ അഞ്ചുവര്‍ഷക്കാലത്തെ സേവനത്തിനു ശേഷം മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഇടയന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ ഇന്ന് ആഷ്ഫോര്‍ഡിലെ മാര്‍ സ്ലീവാ മിഷന്‍ ഡയറക്ടറായും സെന്റ് സൈമണ്‍ സ്റ്റോക്ക് ഇടവക വികാരിയായിട്ട് സ്ഥലം മാറിപ്പോകുന്ന ഒഴിവിൽ മിഷൻ ഡയറക്ടറായി റവ. ഫാ.
മാഞ്ചസ്റ്റർ ∙ യുകെ മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷനിൽ അഞ്ചുവര്‍ഷക്കാലത്തെ സേവനത്തിനു ശേഷം മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഇടയന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ ഇന്ന് ആഷ്ഫോര്‍ഡിലെ മാര്‍ സ്ലീവാ മിഷന്‍ ഡയറക്ടറായും സെന്റ് സൈമണ്‍ സ്റ്റോക്ക് ഇടവക വികാരിയായിട്ട് സ്ഥലം മാറിപ്പോകുന്ന ഒഴിവിൽ മിഷൻ ഡയറക്ടറായി റവ. ഫാ.
മാഞ്ചസ്റ്റർ ∙ യുകെ മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷനിൽ അഞ്ചുവര്‍ഷക്കാലത്തെ സേവനത്തിനു ശേഷം മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഇടയന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ ഇന്ന് ആഷ്ഫോര്‍ഡിലെ മാര്‍ സ്ലീവാ മിഷന്‍ ഡയറക്ടറായും സെന്റ് സൈമണ്‍ സ്റ്റോക്ക് ഇടവക വികാരിയായിട്ട് സ്ഥലം മാറിപ്പോകുന്ന ഒഴിവിൽ മിഷൻ ഡയറക്ടറായി റവ. ഫാ.
മാഞ്ചസ്റ്റർ ∙ യുകെ മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷനിൽ അഞ്ചുവര്‍ഷക്കാലത്തെ സേവനത്തിനു ശേഷം മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഇടയന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ ഇന്ന് ആഷ്ഫോര്‍ഡിലെ മാര്‍ സ്ലീവാ മിഷന്‍ ഡയറക്ടറായും സെന്റ് സൈമണ്‍ സ്റ്റോക്ക് ഇടവക വികാരിയായിട്ട് സ്ഥലം മാറിപ്പോകുന്ന ഒഴിവിൽ മിഷൻ ഡയറക്ടറായി റവ. ഫാ. ജോസ് കുന്നുംപുറം ഇന്ന് ചുമതലയേല്ക്കും.
വിഥിൻഷോ, സ്റ്റോക്പോർട്ട്, ടിമ്പർലി, സെയ്ൽ, നോർത്തേൻഡൻ തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങളുൾപ്പെട്ട രൂപതയിലെ പ്രധാന മിഷനുകളില്‍ ഒന്നാണ് മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷന്‍. നിലവിലെ മിഷനെ സൗകര്യാർത്ഥം രണ്ടായി വിഭജിച്ച് കഴിഞ്ഞ മാസം സ്റ്റോക്പോർട്ട് കേന്ദ്രമായി പുതിയ പ്രെപ്പോസ്ഡ് മിഷൻ നിലവിൽ വന്നു കഴിഞ്ഞു. ഫാ. ജോസ് കുന്നുംപുറം ആണ് മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ്റെ പുതിയ ഡയറക്റ്ററായി ചുമതലയേല്ക്കുന്നത്. സ്റ്റോക്പേർട്ട് പ്രപ്പോസ്ഡ് മിഷൻ്റെ അധിക ചുമതലയും ജോസച്ചൻ തന്നെയായിരിക്കും വഹിക്കുക.
ഇടുക്കി രൂപതാംഗമായ ഫാ. ജോസ് കുന്നുംപുറം കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി സൗത്താംപ്ടണ്‍ റീജിയണല്‍ കോര്‍ഡിനേറ്ററും വോക്കിങ് മിഷന്‍ ഡയറക്ടറുമായി സേവനം ചെയ്തുവരികയായിരുന്നു.
2018 ജൂണ്‍ മാസത്തിലാണ് ഫാ. ജോസ് അഞ്ചാനിക്കല്‍ മാഞ്ചസ്റ്ററില്‍ ചുമതലയേറ്റത്. ഫാ. ലോനപ്പന്‍ അരങ്ങാശേരി മാതൃ സഭയിലെ ശുശ്രൂഷകള്‍ക്കായി നാട്ടിലേക്ക് മടങ്ങിയതിന് പകരമായിട്ടായിരുന്നു പാലാ രൂപതാ അംഗമായ ഫാ. ജോസ് അഞ്ചാനിക്കല്‍ മാഞ്ചസ്റ്ററില്‍ എത്തിയത്. മികച്ച ഗായകനും വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് അഞ്ചാനിക്കല്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റ്, ക്വയർ കമീഷന്‍ എന്നിവയുടെ ചെയര്‍മാനായും സേവനം ചെയ്തു അനുഷ്ടിച്ച് വരുന്നു.
മിഷനിലെ കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചക്കും, മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷനെ ശക്തിപ്പെടുത്തുന്നതിനും ഫാ. ജോസ് അഞ്ചാനിക്കല്‍ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. ഇടവകയിലെ മെന്‍സ് ഫോറം, വിമന്‍സ് ഫോറം, മിഷന്‍ ലീഗ്, സാവിയോ ഫ്രണ്ട്സ് തുടങ്ങിയ സംഘടനകളെ ശക്തിപ്പെടുത്തുന്നതിനു അച്ചന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. മികച്ച അള്‍ത്താര സംഘത്തെ ഒരുക്കുന്നതിനും അച്ചന്‍ ശ്രദ്ധ പതിപ്പിച്ചു. സണ്‍ഡേ സ്‌കൂള്‍ വിദ്യാത്ഥികള്‍ വിശുദ്ധ കുര്‍ബാനയില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിനായി മലയാളം കുര്‍ബാന പരിവര്‍ത്തനം നടത്തി കുട്ടികള്‍ക്കായി കുര്‍ബാന പുസ്തകം അച്ചന്‍ പുറത്തിറക്കിയിരുന്നു.
പാലാ രൂപതയിലെ അറക്കുളം സെന്റ് മേരീസ് പുതിയപള്ളി ഇടവകാംഗമായ ജോസ് അഞ്ചാനിക്കല്‍ 1982 ഡിസംബര്‍ 30 ന് പട്ടം സ്വീകരിച്ചു. തുടര്‍ന്ന് കടപ്ലാമറ്റം ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. 1991 മുതല്‍ 2000 വരെയുള്ള കാലയളവില്‍ സാന്‍ജോസ് പബ്ലിക് സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്നു. കെ.സി. വൈ.എം മേഖലാ കണ്‍വീനറും തുടര്‍ന്ന് കുറുമണ്ണ്, പ്രവിത്താനം, മേലുകാവുമറ്റം, ഭരണങ്ങാനം എന്നിവിടങ്ങളില്‍ അധ്യാപകനായും, മ്യൂസിക് മിനിസ്ട്രി കണ്‍വീനറായും ജോസച്ചൻ സേവനം അനുഷ്ടിച്ചിട്ടുണ്. ജീസസ് യൂത്ത് അനിമേറ്റര്‍, കരിസ്മാറ്റിക് കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകളും നിർവ്വഹിച്ച അച്ചന്‍, 2013 മുതല്‍ നീലൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്നു.
27 വര്‍ഷക്കാലം ഇടുക്കി രൂപതയിലെ വിവിധ ഇടവകളിലും, സ്ഥാപനങ്ങളിലും സേവനം ചെയ്ത ശേഷമാണ് ഫാ. ജോസ് കുന്നിന്‍പുറം യുകെയില്‍ എത്തിയത്. സൗത്താംപ്ടണ്‍ റീജിയണല്‍ കോര്‍ഡിനേറ്ററും വോക്കിങ് മിഷന്‍ ഡയറക്റ്ററുമായി സേവനം ചെയ്തുവരവേയാണ് മാഞ്ചസ്റ്ററിലേക്ക് നിയമിക്കേ ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഇടവകാംഗമാണ്. കരിസ്മാറ്റിക് മേഖലയിലും, രൂപതയിലെ ഒട്ടേറെ പള്ളികളിലും വികാരിയായി ഫാ. ജോസ് കുന്നിന്‍പുറം സേവനം ചെയ്തിട്ടുണ്ട്.
സ്ഥലം മാറിപ്പോകുന്ന തങ്ങളുടെ വികാരിച്ചന് കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൽ വികാരനിർഭരമായ യാത്രയയപ്പ് നൽകിയിരുന്നു. ഇടവക ജനം ഒന്നടങ്കം ഒപ്പിട്ട വലിയ ആശംസാ കാര്‍ഡും, ഇടവകയിലെ ഭവനങ്ങളില്‍ നിന്നും കൊണ്ടുവന്ന പുഷ്പ്പങ്ങള്‍ ഒരുമിച്ച് ചേർത്ത ബൊക്കെയും നൽകി ഫാ. ജോസ് അഞ്ചാനിക്കലിന് ഹൃദ്യമായ യാത്രയയപ്പാണ് ഇടവക സമൂഹം നല്‍കിയത്.
വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയെ തുടര്‍ന്നായിരുന്നു യാത്രയയപ്പ് സമ്മേളനം ആരംഭിച്ചത്. ഇടവക ജനം ഒന്നടങ്കം ഒത്തുചേര്‍ന്ന് കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം തങ്ങളെ ആത്മീയതയുടെ പുതിയ തലത്തിലേക്ക് നയിച്ച ജോസ് അച്ചന് നന്ദി നിറഞ്ഞ മനസോടെയാണ് യാത്രാ മൊഴിയേകിയത്. മിഷനിലെ ആത്മീയ സംഘടനകളും പരിഷ് കമ്മിറ്റിയും സംയുക്തമായിട്ടായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
മിഷന്‍ ഡയറക്ടര്‍ ആയി ചുമതലയേറ്റ നാള്‍ മുതല്‍ മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷന്റെ ഉയര്‍ച്ചക്കും ഇടവക ജനത്തിന്റെ ഉന്നതിക്കുമായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അച്ചന്‍ നേതൃത്വം നല്‍കിയത്. ഭക്ത സംഘടനകളെ ശക്തിപ്പെടുത്തുന്നതിനും, കുടുംബ കൂട്ടയ്മകളിൽ സാന്നിധ്യമായും ഇടവകയ്ക്കു വേണ്ടിയാണ് അച്ചൻ പ്രവർത്തിച്ചത്. മികച്ച ഗായകൻ കൂടിയായ അച്ചൻ്റെ കുര്‍ബാനയിൽ പങ്കുകൊള്ളാൻ ഇടവക ജനം ഒന്നാകെ എത്തിച്ചേർന്നിരുന്നു
രൂപതാ, റീജിയൺ തലങ്ങളിൽ മാഞ്ചസ്റ്റര്‍ മിഷനെ മുന്‍പന്തിയില്‍ എത്തിക്കുന്നതിനും,മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുന്നതിനും, മതബോധന വിദ്യാർത്ഥികളെ വിശ്വാസ തീക്ഷ്ണതയില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനുമെല്ലാം ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് ഇടവക ജനത്തിനൊപ്പം അച്ചൻ എന്നുമുണ്ടായിരുന്നു. അച്ചൻ മുൻകൈയ്യെടുത്ത് കുട്ടികൾക്കായി മലയാളം ക്ലാസുകളും നടത്തിയിരുന്നു.
വൈകുന്നേരം മൂന്നരക്ക് നടന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ട്രസ്റ്റി ട്വിങ്കിള്‍ ഈപ്പന്‍ ഏവർക്കും സ്വാഗതം ആശംസിക്കുകയും, അച്ചന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു സംസാരിക്കുകയും ചെയ്തു. അച്ചന്റെ കഴിഞ്ഞ അഞ്ചര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പ്രദര്‍ശനം നടന്നു. തുടര്‍ന്ന് ട്രസ്റ്റി റോസ്ബിന്‍, സണ്‍ഡേ സ്‌കൂളിനെ പ്രതിനിധീകരിച്ചു ഹെഡ് ടീച്ചര്‍ ബിജോയ് മാത്യു, ഹെഡ് ബോയ് ജെസ്വിന്‍ തുടങ്ങിയവർ അച്ചന്‍ ചെയ്ത ഓരോ പ്രവര്‍ത്തനങ്ങളെയും അനുസ്മരിച്ചു സംസാരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
സണ്‍ഡേ സ്‌കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും വീടുകളില്‍ നിന്നും എത്തിച്ച പൂക്കള്‍ ചേര്‍ത്ത് തയ്യാറാക്കിയ ബൊക്കെയും മുഴുവന്‍ കുട്ടികളും ഒപ്പിട്ട കാര്‍ഡും സ്‌കൂള്‍ ലീഡേഴ്സ് ആയ ജെസ്വിനും ജെസീക്കയും ചേര്‍ന്ന് അച്ചന് സമ്മാനിച്ചു. ലീവിയ ലക്‌സണ്‍ കവിത ആലപിച്ചു. അള്‍ത്താര സംഘത്തെ പ്രതിനിധീകരിച്ചു ജെസീക്ക ഗില്‍ബര്‍ട്ട്, എസ്.എം.വൈ.എം നെ പ്രതിനിധീകരിച്ചു ആരോണ്‍, ലിയോ എന്നിവരും മെന്‍സ് ഫോറത്തെ പ്രതിനിധീകരിച്ചു റെയ്സണ്‍, വിമന്‍സ് ഫോറത്തെ പ്രതിനിധീകരിച്ചു വിമൻസ് ഫോറം നാഷണല്‍ പ്രസിഡണ്ട് ട്വിങ്കിള്‍ റെയ്സണ്‍ എന്നിവരും സംസാരിച്ചു.
ഇടവക ജനം ഒന്നടങ്കം ഒപ്പിട്ട കാര്‍ഡും, മൊമെൻ്റാേയും പാരിഷ് കമ്മറ്റി അംഗങ്ങളും അച്ചന്റെ കാലയളവിലെ ട്രസ്റ്റിമാരും ചേര്‍ന്ന് ഇടവകയുടെ സ്‌നേഹോപഹാരം അച്ചന് കൈമാറി. തുടര്‍ന്ന് നടത്തിയ മറുപടി പ്രസംഗത്തില്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ ഇടവകയുടെ സ്‌നേഹത്തിന് നന്ദിപറഞ്ഞു സംസാരിച്ചു. കുടുംബ ബന്ധങ്ങള്‍ ദൃഡമാക്കി സ്‌നേഹത്തിലും ഒത്തൊരുമയിലും മിഷനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കെട്ടിപ്പടുക്കുവാനും,
കുഞ്ഞു മക്കളെ ദൈവീക ചൈതന്യത്തില്‍ വളര്‍ത്തികൊണ്ടുവരുവാനും അച്ചന്‍ എല്ലാവരേയും ഉത്ബോധിപ്പിച്ചു. സ്ഥലം മാറ്റങ്ങള്‍ ഏറെ വേദന നിറഞ്ഞതാണെങ്കിലും തന്റെ പിതാവ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ ഏല്‍പ്പിക്കുന്ന ജോലി ചെയ്യുവാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അച്ചന്‍ മറുപടി പ്രസംഗത്തില്‍ അറിയിച്ചു. പാരിഷ് സെക്രട്ടറി മഞ്ജു സി. പള്ളം അവതാരകയായി. അവസാനം ഇടവക ജനം ഒന്നടങ്കം ഏഴുന്നേറ്റുനിന്നു നിലക്കാത്ത കരഘോഷത്തോടെയായിരുന്നു അച്ചനെ അള്‍ത്താരയില്‍ നിന്നും യാത്രയാക്കിയത്.