ADVERTISEMENT

 പാദുവ ∙ ഇറ്റാലിയൻ വിദ്യാർഥിനിയെ മുൻ കാമുകൻ കൊലപ്പെടുത്തി. 22 കാരിയായ ഗിയൂലിയ സെച്ചെറ്റിൻ എന്ന വിദ്യാർഥിനിയുടെ മൃതദേഹമാണ് വെനീസിന് വടക്ക് ഒരു തടാകത്തിന് സമീപം കുത്തേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പാദുവ സർവകലാശാലയിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിദ്യാർഥിനിയായിരുന്നു ഗിയൂലിയ സെച്ചെറ്റിൻ.  ഒരാഴ്ചയോളമായി ഗിയൂലിയ കാണാതായിട്ട്. വലിയ തോതിലുള്ള തിരച്ചിൽ വിദ്യാർഥിനിയെ കണ്ടെത്തുന്നതിനായി നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. 

മുൻ കാമുകൻ ഫിലിപ്പോ ടുറെറ്റ ഗിയൂലിയയെ തല്ലുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞതാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. വേർപിരിഞ്ഞെങ്കിലും ഇരുവരും ഒരുമിച്ചാണ് ഗിയൂലിയയുടെ ബിരുദദാന ചടങ്ങിനായി വസ്ത്രം വാങ്ങാൻ ഷോപ്പിങിന് പോയയെന്ന് ഫിലിപ്പോ ടുറെറ്റയുടെ സഹോദരി വെളിപ്പെടുത്തി. ഫിലിപ്പോ ടുറെറ്റയെ ജർമനിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇറ്റലിയിലേക്ക് കൈമാറാൻ കോടതി അനുവദിച്ചു. 

ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച്, ഇറ്റലിയിൽ ഓരോ മൂന്ന് ദിവസത്തിലും ഒരു സ്ത്രീ എന്ന കണക്കിൽ കൊലപാതകത്തിന് ഇരയാകുന്നു. ഈ വർഷം ഇറ്റലിയിൽ ഇതുവരെ 106 സ്ത്രീകൾ കൊല്ലപ്പെട്ടതായി ബൊലോഗ്ന സർവകലാശാലയിലെ ഗവേഷകയായ ക്രിസ്റ്റീന ഗാംബെറിയെ പറയുന്നതിനെ ഉദ്ധരിച്ചാണ് ഗാർഡിയന്റെ റിപ്പോർട്ട്. കൊലപാതകം നടത്തിയവരിൽ ഭൂരിഭാഗവും ഇരകളുടെ പങ്കാളികളോ മുൻ പങ്കാളികളോ ആണ്.

English Summary:

Italy student murdered by ex-boyfriend: Stab wounds, body thrown near lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com