ജോയി അഗസ്റ്റിന്റെ സംസ്കാരം നാളെ
മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ റോച്ച്ഡെയിലില്‍ മരണമടഞ്ഞ ജോയി അഗസ്റിന്റെ സംസ്ക്കാരം നാളെ നടക്കും. രാവിലെ പത്തിന് സെൻറ് പാട്രിക് ദേവാലയത്തിൽ നടക്കുന്ന വിടവാങ്ങൽ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനാകും. തിരുക്കർമങ്ങളെ തുടർന്ന് ഉച്ചയ്ക്ക് ഒരുമണിക്ക്

മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ റോച്ച്ഡെയിലില്‍ മരണമടഞ്ഞ ജോയി അഗസ്റിന്റെ സംസ്ക്കാരം നാളെ നടക്കും. രാവിലെ പത്തിന് സെൻറ് പാട്രിക് ദേവാലയത്തിൽ നടക്കുന്ന വിടവാങ്ങൽ തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനാകും. തിരുക്കർമങ്ങളെ തുടർന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് റോച്ച്ഡെയിലില്‍ ഡെൻഹ്രസ്റ്റ് സെമിത്തേരിയിൽ ആണ് സംസ്‌ക്കാര ശുശ്രൂഷകൾ.
ഈ മാസം പതിനാലിനാണ് ഏവരെയും സങ്കടത്തിലാഴ്ത്തി ജോയ് അഗസ്റ്റിൻ മരണമടഞ്ഞത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഫയർഫീൽഡ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയെങ്കിലും പെട്ടെന്നുണ്ടായ ഹൃദയാഘാതം ജീവൻ കവരുകയായിരുന്നു. ഇളയമകൾ ജീനയുടെ വിവാഹം ഉറപ്പിച്ചശേഷം നാട്ടിൽ പോകാനിരിക്കുമ്പോഴായിരുന്നു ആകസ്മികമായ മരണം സംഭവിച്ചത്. കുറവിലങ്ങാട് സ്വദേശി ആയ ജോയ് കക്കാട്ടുപള്ളിയിൽ കുടുംബാംഗമാണ്.
മേരിയാണ് ഭാര്യ. മക്കൾ: നയന, ജിബിൻ, ജീന. മരുമക്കൾ: പ്രശാന്ത്, ചിപ്പി.
ദേവാലയത്തിൻറെ വിലാസം: St. Patrick Church, Watts street, Rochdale, OL120HE. സെമിട്രിയുടെ വിലാസം: Denehurst Cemetry, 163 Sandy Ln, Rochdale OL11 5DY
വാർത്ത ∙ സാബു ചുണ്ടക്കാട്ടിൽ