ലണ്ടൻ∙ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ എട്ടാം കലാസാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കേരള പിറവി ആഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളാൽ വർണ്ണോജ്വലമായി.

ലണ്ടൻ∙ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ എട്ടാം കലാസാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കേരള പിറവി ആഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളാൽ വർണ്ണോജ്വലമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ എട്ടാം കലാസാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കേരള പിറവി ആഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളാൽ വർണ്ണോജ്വലമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ എട്ടാം കലാസാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കേരള പിറവി ആഘോഷം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളാൽ വർണ്ണോജ്വലമായി.

നവംബർ 25–ാം തീയതി വൈകുന്നേരം നാലുമണിക്ക് വെർച്വൽ ആയി നടന്ന  കേരള പിറവി ആഘോഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ കലാപരിപാടികളോടെ സംയുക്തമായി ആഘോഷിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ചുള്ള പ്രഭാഷണവും നടന്നു.

ADVERTISEMENT

വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് വുമൻസ് ഫോറം പ്രസിഡന്റ്തി  ശ്രീജ ഷിൽഡ് കാംമ്പിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് കേരളപിറവി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. കേരള കലാ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്റെ അസാന്നിദ്ധ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡന്റ് ജോൺ മത്തായി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

കേരള കലാസാംസ്കാരിക ചരിത്ര മ്യൂസിയം ഡയറക്ടർ   ആർ. ചന്ദ്രൻപിള്ള കേരളത്തിന്റെ തനതായ കലാരൂപങ്ങളെക്കുറിച്ച് വിശദമായി പ്രതിപാതിച്ചു പ്രഭാഷണം നടത്തി. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഗ്ളോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ഇന്യാ റീജിയൻ പ്രസിഡന്റ് ഡോ. അജി അബ്ദുള്ള, ഗ്ളോബൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ റ്റി. കീക്കാട്, യു.എൻ. അഡ്മിനിസ്ട്രേഷൻ ഓഫീസർ സോമരാജ് പിള്ള, പ്രമുഖ വ്യവസായിയും അങ്കമാലി മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് ജോണി കുര്യാക്കോസ്, രാജു കുന്നാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയണിലെ നോർത്ത് ടെക്സാസ് പ്രൊവിൻസ് അവതരിപ്പിച്ച തിരുവാതിരയും യൂറോപ്പ് റീജിയണിലെ അയർലണ്ട് പ്രൊവിൻസിലെ വുമൻസ് വിഭാഗം അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും മനോഹരവും നയനാനന്ദകരവുമായിരുന്നു. അമേരിക്കൻ റീജിയണിലെ പ്രസിദ്ധ മലയാളി ഗായകരായ ജോൺസൻ തലശല്ലൂരും, ആൻസി തലശല്ലൂരും ചേർന്നവതരിപ്പിച്ച മലയാളത്തിലും ഹിന്ദിയിലുമുള്ള രുഗ്‌മഗാനങ്ങൾ, യൂറോപ്പിലെ പ്രസിദ്ധ ഗായകരായ സോബിച്ചൻ ചേന്നങ്കരയും ശ്രീജ ഷിൽഡ്കാമ്പ് ആലപിച്ച ഗാനങ്ങളും ശ്രുതിമധുരവും നയനാനന്ദകരവുമായിരുന്നു.‌

ADVERTISEMENT

ഗ്ളോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും യുകെയിൽ പഠിക്കുന്ന നർത്തകിയും പ്രാസംഗികയുമായ അന്ന ടോമും ചേർന്നാണ് മോഡറേറ്റ് ചെയ്തത്.

യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സനു പടയാട്ടിൽ, കാരൂർ സോമൻ, ജർമൻ പ്രൊവിൻസിലെ എക്സിക്യൂട്ടീവുമെമ്പറും ജർമൻ മലയാളി സമൂഹത്തിലെ  ഫോട്ടോ ഗ്രാഫറുമായ ജോൺ മാത്യു, ചിനു പടയാട്ടിൽ എന്നിവർ സജീവമായി പങ്കെടുത്തു. യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.

രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. അടുത്ത കലാസാംസ്കാരിക വേദി ഡിസംബർ 30–ാം തീയതി ശനിയാഴ്ചയാണ് നടക്കുക. പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും വിഷയങ്ങളെക്കുച്ചു ഈ വേദിയിൽ ചർച്ച ചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവർ പ്രസ്തുത വിഷയം ഡിസംബർ 15–ാം തീയതിക്കകം വേൾഡ് മലയാളി കൗൺസിൽ യൂറോപ്യൻ റീജിയൻ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യവും മുൻഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ / വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വച്ചു ഈ വേദിയിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.