ഇന്ത്യൻ കൈത്തറിയുടെ ഗരിമ കാട്ടി ‘ഹസ്തശിൽപം’
ലണ്ടൻ ∙ ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ കൈത്തറിയുടെ പാരമ്പര്യവും ഗരിമയും അനാവരണം ചെയ്യുന്ന ‘ഹസ്തശിൽപം’ സംഘാടന മികവ് കൊണ്ടും ആശയവതരണം കൊണ്ടും ശ്രദ്ധേയമായി. ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിലായിരുന്നു ഹസ്തശിൽപം സംഘടിപ്പിച്ചത്. ബാരോനെസ്സ് വർമ്മയുടെ ആഥിതേയത്വത്തിൽ സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ

ലണ്ടൻ ∙ ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ കൈത്തറിയുടെ പാരമ്പര്യവും ഗരിമയും അനാവരണം ചെയ്യുന്ന ‘ഹസ്തശിൽപം’ സംഘാടന മികവ് കൊണ്ടും ആശയവതരണം കൊണ്ടും ശ്രദ്ധേയമായി. ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിലായിരുന്നു ഹസ്തശിൽപം സംഘടിപ്പിച്ചത്. ബാരോനെസ്സ് വർമ്മയുടെ ആഥിതേയത്വത്തിൽ സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ എക്സലെൻസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. അഞ്ജലി ശർമ -രാജസ്ഥാൻ, ഡോ. റോസലിൻ പടസനി മിശ്ര -ഒഡിസ, ഡോ. ലുക്മാൽ ലുഹാന -അജ്രക് -സിന്ധി കൈത്തറി, താബ മനിയാ -ആടി കൈത്തറി അരുണാചൽ, ഡോ. പ്രീത ദശമഹാ പാത്ര -ജാമ്ധനി പശ്ചിമ ബംഗാൾ തുടങ്ങിയവർക്കൊപ്പം, സംസ്കൃതിയുടെ ട്രസ്റ്റി മെമ്പർ ആയ മഞ്ജു സുനിൽ കേരളത്തിന്റെ തനത് കൈത്തറി ആയ കുത്താംപുള്ളിയെ കുറിച്ചുള്ള വിവരണവും നടത്തി. തുടർന്ന് മോഹിനിയാട്ടവും അവതരിപ്പിച്ചു.
ഭാരതത്തിന്റെ വിവിധ ദേശങ്ങളിലെ നൃത്തരൂപങ്ങളുടെ അവതരണവും തുടർന്ന് സംഘടിപ്പിച്ചു. സംസ്‌കൃതിയുടെ ഡയറക്ടറും പരിപാടിയുടെ മുഖ്യ സംഘാടകയുമായ ഡോ. രാഗസുധ വിൻജമുരി നന്ദി പ്രകാശിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ട, പിയുഷ് ഗോയൽ തുടങ്ങിയവർ അഭിനന്ദനങ്ങൾ രേഖപെടുത്തി.