പ്രവാസികൾ നിയമാവബോധമുള്ളവരാകണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്
ലണ്ടന്‍ ∙ പ്രവാസികള്‍ അവര്‍ ആയിരിക്കുന്ന രാജ്യത്തെയും സ്വന്തം രാജ്യത്തെയും നിയമങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്ന് ഇന്ത്യന്‍ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ലണ്ടനിലെ ഇന്ത്യന്‍ വൈഎംസിഎയില്‍ പ്രവാസി ലീഗല്‍ സെല്‍(പിഎല്‍സി) യുകെ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലണ്ടന്‍ ∙ പ്രവാസികള്‍ അവര്‍ ആയിരിക്കുന്ന രാജ്യത്തെയും സ്വന്തം രാജ്യത്തെയും നിയമങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കണമെന്ന് ഇന്ത്യന്‍ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ലണ്ടനിലെ ഇന്ത്യന്‍ വൈഎംസിഎയില്‍ പ്രവാസി ലീഗല്‍ സെല്‍(പിഎല്‍സി) യുകെ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ നിയമ ശാക്തീകരണം അനിവാര്യമാണെന്നും പിഎല്‍സിക്ക് അതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്‍റ് സോണിയ സണ്ണി അധ്യക്ഷത വഹിച്ചു. മേയര്‍ എമിററ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ, ക്രോയ്ഡണ്‍ മുന്‍ മേയറും കൗണ്‍സിലറുമായ ഡോ. മഞ്ജു ഷാഹുല്‍ ഹമീദ്, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ സെക്കൻഡ് സെക്രട്ടറി (കോർഡിനേഷൻ) ശ്രീ. സഞ്ജയ് കുമാർ ഓണ്‍ലൈനില്‍ ചൊടങ്ങില്‍ പങ്കെടുത്ത ഇന്ത്യൻ സുപ്രീം കോടതി അഭിഭാഷകനും പിഎല്‍സി ഗ്ലോബൽ പ്രസിഡന്റുമായ ജോസ് എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിഎൽസി കേരള ചാപ്റ്റർ പ്രസിഡന്റ് പി.മോഹൻദാസ്, ജനറൽ സെക്രട്ടറി ആർ.മുരളീധരൻ, പിഎൽസി കേരള ചാപ്റ്റർ മുൻ പ്രസിഡന്റും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, എറണാകുളം (കേരള) ബെഞ്ച് പ്രസിഡന്റുമായ ഡി.ബി. ബിനു, എന്നിവർ പി.എൽ.സി യു.കെ ചാപ്റ്ററിന് ആശംസകൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സുരക്ഷിതമായ കുടിയേറ്റത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് സേഫ് എമിഗ്രേഷൻ ബോധവത്കരണ സെഷൻ നടത്തി. പിഎല്‍സി ഗ്ലോബൽ പിആര്‍ഒ സുധീർ തിരുനിലത്ത്,പിഎല്‍സി ഇന്റർനാഷനൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, വിമൻസ് വിങ് ഇന്റർനാഷനൽ കോർഡിനേറ്റർ ഹാജിറാബി വലിയകത്ത്, നഴ്സിങ് വിങ് ഗ്ലോബൽ കോർഡിനേറ്റർ സിജു തോമസ് തുടങ്ങിയവര്‍ ഓണ്‍ലൈനില്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യൻ പ്രവാസി സമൂഹത്തിന് നിയമപരമായ പിന്തുണ, മാർഗനിർദേശം, അവബോധം എന്നിവ നൽകുന്നതിനാണ് യുകെ ചാപ്റ്റര്‍ ലക്ഷ്യമിടുന്നത്.