ലണ്ടൻ/ആൻഡോവർ ∙ പതിനായിരത്തിലധികം വൈദ്യുത ദീപാലങ്കാരങ്ങള്‍ തെളിയിച്ചു കൊണ്ട് യുകെയിലെ ആന്‍ഡോവറിൽ മലയാളി കുടുംബം ക്രിസ്മസിനെ വരവേല്‍ക്കുന്നത് ശ്രദ്ധേയമാകുന്നു. പത്തനംതിട്ട റാന്നി സ്വദേശി ജെയിംസ് സേവ്യറിന്റെ വീട്ടില്‍ 2013 മുതൽ നടക്കുന്ന ക്രിസ്മസ് വരവേൽപ്പാണിത്. പതിവ് പോലെ കഴിഞ്ഞ ദിവസം നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ/ആൻഡോവർ ∙ പതിനായിരത്തിലധികം വൈദ്യുത ദീപാലങ്കാരങ്ങള്‍ തെളിയിച്ചു കൊണ്ട് യുകെയിലെ ആന്‍ഡോവറിൽ  മലയാളി കുടുംബം ക്രിസ്മസിനെ വരവേല്‍ക്കുന്നത് ശ്രദ്ധേയമാകുന്നു.

പത്തനംതിട്ട റാന്നി സ്വദേശി ജെയിംസ് സേവ്യറിന്റെ വീട്ടില്‍ 2013 മുതൽ നടക്കുന്ന ക്രിസ്മസ് വരവേൽപ്പാണിത്. പതിവ് പോലെ കഴിഞ്ഞ ദിവസം നടന്ന ദീപാലാങ്കര തെളിയിക്കൽ ചടങ്ങിൽ ആന്‍ഡോവർ മേയര്‍ ഫിലിപ്പ് ലാഷ്ബ്രൂക്ക് മുഖ്യഥിതി ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ക്രിസ്മസ് ആഘോഷമെന്നാല്‍ ആന്‍ഡോവര്‍ മലയാളികള്‍ക്കും തദ്ദേശീയരായ ഇംഗ്ലീഷുകാർക്കും ജെയിംസ് സേവ്യറിന്റെ 'ക്രിസ്മസ് ലൈറ്റ്സ് ഓണ്‍' (ദീപം തെളിയിക്കൽ) ആണ്. പതിനായിരത്തിലധികം വൈദ്യുത ബള്‍ബുകള്‍ തെളിയിച്ചു കൊണ്ട് ജെയിംസ് ഒരുക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വര്‍ഷങ്ങളായി നൂറിലധികം പേരാണ് കാത്തിരിക്കുന്നത്. ജയിംസ് സേവ്യറിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്ക് പിന്തുണയുമായി ഭാര്യ ഡോളിൻ ജെയിംസ്, മക്കളായ എലിൻ ജിജോ, അലൻ ജെയിംസ് എന്നിവർ ഒപ്പമുണ്ട്.

യുകെ മലയാളി ജെയിംസ് സേവ്യറിന്റെ ഭവനത്തിലെ 'ക്രിസ്മസ് ലൈറ്റ്സ് ഓൺ'. Image Courtesy: Rajesh NadeppIlly, Betterframes UK
ADVERTISEMENT

ഓമനത്തം തുളുമ്പുന്ന മുഖവുമായി നില്‍ക്കുന്ന സാന്റാക്ലോസ്, വീടിനുള്ളില്‍ ശ്രദ്ധയോടെ ക്രമീകരിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ, വിവിധ തരത്തിലും വലുപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, മാലാഖമാര്‍ എന്നിങ്ങനെ ക്രിസ്മസുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ ഘടകങ്ങളും സമന്വയിപ്പിക്കാന്‍ ജെയിംസ് കാണിക്കുന്ന ശ്രദ്ധയും അര്‍പ്പണബോധവും ആണ് 'ക്രിസ്മസ് ലൈറ്റ്സ് ഓണ്‍' ചടങ്ങിനെ ശ്രദ്ധേയമാക്കുന്നത്. എല്ലാവർഷവും യുകെയിലെ പ്രമുഖ ഫോട്ടോ സ്റ്റുഡിയോ സ്ഥാപനങ്ങളിൽ ഒന്നായ ബെറ്റർഫ്രെയിംസ് യുകെയുടെ രാജേഷ് നടേപ്പിള്ളിയാണ് വിഡിയോയും ചിത്രങ്ങളും പകർത്തുന്നത്.

യുകെ മലയാളി ജെയിംസ് സേവ്യറിന്റെ ഭവനത്തിലെ 'ക്രിസ്മസ് ലൈറ്റ്സ് ഓൺ'. Image Courtesy: Rajesh NadeppIlly, Betterframes UK

കഴിഞ്ഞ ദിവസം ജെയിംസ് സേവ്യറിന്റെ സണ്ണിസൈഡ് ക്ലോസിൽ ഉള്ള ഭവനത്തിൽ ഫാ. ജസ്റ്റിൻ നേതൃത്വം നൽകിയ പ്രാർത്ഥനയോടെയാണ് ക്രിസ്മസ് ലൈറ്റ്സ് ഓൺ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് മേയർ ഫിലിപ്പ് ലാഷ്ബ്രൂക്ക്, മേയറസ് ലിൻഡ ലാഷ്ബ്രൂക്ക് എന്നിവർ ചേർന്ന് ലൈറ്റ്‌സ് ഓൺ കർമ്മം നിർവഹിച്ചു. എല്ലാ വർഷം ലൈറ്റ്സ് ഓൺ ചടങ്ങിൽ നിന്നും ലഭിക്കുന്ന തുക വിവിധ ചാരിറ്റി പ്രോജക്ടുകൾക്കായി ആണ് ഉപയോഗിക്കുന്നത്. യുകെ മലയാളി ജെയിംസ് സേവ്യറിന്റെ ഭവനത്തിലെ 'ക്രിസ്മസ് ലൈറ്റ്സ് ഓൺ'

യുകെ മലയാളി ജെയിംസ് സേവ്യറിന്റെ ഭവനത്തിലെ 'ക്രിസ്മസ് ലൈറ്റ്സ് ഓൺ'. Image Courtesy: Rajesh NadeppIlly, Betterframes UK
English Summary:

Malayali Family's Christmas Celebration in UK by Lighting more than Ten Thousand Lamps