ലണ്ടൻ∙ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ യു കെ ഭദ്രാസനത്തിന്റെ ഭാഗമായുള്ള വിദ്യാർഥി പ്രസ്ഥാനവും എംസ്ഓസി യു കെ മാധ്യമ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം 'കരോൾ വിരുന്ന് 2023' ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 2014ൽ ആരംഭിച്ച കരോൾ വിരുന്നിന്റെ 9മത് പതിപ്പ് ഡിസംബർ 09 ശനിയാഴ്ച റെഡിച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ യു കെ ഭദ്രാസനത്തിന്റെ ഭാഗമായുള്ള വിദ്യാർഥി പ്രസ്ഥാനവും എംസ്ഓസി യു കെ മാധ്യമ വിഭാഗവും  സംയുക്തമായി സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം 'കരോൾ വിരുന്ന് 2023' ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 2014ൽ ആരംഭിച്ച കരോൾ വിരുന്നിന്റെ 9മത് പതിപ്പ് ഡിസംബർ 09 ശനിയാഴ്ച റെഡിച് സെന്‍റ് ജോസഫ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വച്ചു നടത്തപ്പെടും.

കരോൾ വിരുന്ന് 2023 യുകെ പാത്രിയാർക്കൽ വികാരി ഐസക് മോർ ഒസ്താത്തിയോസ് മെത്രപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും.ഭദ്രാസന കൗൺസിൽ വൈസ് പ്രസിഡന്‍റ്  ഫാ രാജുചെറുവള്ളിൽ സെക്രട്ടറി ഫാ എബിൻ  മർക്കോസ് ട്രഷറർ ഷിബി ചേപ്പനത്ത് റെഡിച് പള്ളി വികാരി ഫാ എൽദോ രാജൻ പള്ളി ഭാരവാഹികൾ, ഭദ്രാസന കൗൺസിൽ ഭാരവാഹികൾ,വൈദികർ ഇതര സഭാ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേരും.

ADVERTISEMENT

യുകെ ഭദ്രാസനത്തിലെ 20ഓളം പള്ളികളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന കരോൾ ഗാന മത്സരത്തിൽ  വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 701 പൗണ്ടും എവറോളിങ് ട്രോഫിയും രണ്ടാം സമ്മാനമായി 501 പൗണ്ടും എവറോളിങ് ട്രോഫിയും മൂന്നാം സമ്മാനമായി 301 പൗണ്ടും എവറോളിങ് ട്രോഫിയും ആണ് വിജയികൾക്ക് ലഭിക്കുക. അഞ്ഞൂറോളം പേർ ഒത്തുകൂടുന്ന കരോൾ വിരുന്ന് യാക്കോബായ സഭാ മക്കളുടെ മിഡ്ലാൻഡ്സ് സംഗമവും കൂടിയാകും.കരോൾ വിരുന്നിന്റെ ഭംഗിയായ നടത്തിപ്പിനും പരിശുദ്ധ സഭയ്ക്ക് അനുഗ്രഹമാകുവാനും വേണ്ടി പ്രാർത്ഥിക്കണമെന്നു സംഘാടക സമിതിക്ക് വേണ്ടി ഫാ എൽദോസ് വട്ടപ്പറമ്പിൽ അറിയിച്ചു.