ചെൽട്ടൻഹാം ∙ ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽട്ടൻഹാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൻഹാമിന് പുതിയ നേതൃത്വം പ്രസിഡന്റായി ബെൻസൺ തോമസും, സെക്രട്ടറിയായി ഷിമ്മി ജോർജും കഴിഞ്ഞ മാസം 22–ാം തിയതി സെന്റ്തോമസ് മോർ ചർച്ച് ഹാളിൽ നടന്ന അസോസിയേഷന്റെ ജനറൽബോഡിയോഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെൽട്ടൻഹാം ∙ ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽട്ടൻഹാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൻഹാമിന് പുതിയ നേതൃത്വം. പ്രസിഡന്റായി ബെൻസൺ തോമസും, സെക്രട്ടറിയായി ഷിമ്മി ജോർജും കഴിഞ്ഞ മാസം 22–ാം തിയതി സെന്റ്തോമസ് മോർ ചർച്ച് ഹാളിൽ നടന്ന അസോസിയേഷന്റെ ജനറൽബോഡിയോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ടു. നീണ്ടകാലം സെന്റ്തോമസ് മൂർ കാത്തലിക് ചർച്ചിന്റെ ട്രസ്റ്റിയും യുകെയിലെ കോതമംഗലം സംഗമത്തിന്റെ അമരക്കാരനുമായ ബെന്‍സൺ തോമസിന്റെ നേതൃത്വം വളരെ പ്രതീക്ഷയോടും അഭിമാനത്തോടും കൂടിയാണ് അസോസിയേഷൻ അംഗങ്ങൾ നോക്കി കാണുന്നത്. 

ഇംഗ്ലണ്ടിലെ മികച്ച സംഘാടകനായ ഷിമ്മി ജോർജിന്റെ നേതൃത്വഗുണം അസോസിയേഷന് എന്നും മുതൽക്കൂട്ടായിരിക്കും. ഇംഗ്ലണ്ടിലെ മലയാളികളുടെ അടുത്തകാലത്ത് ഉണ്ടായ കുടിയേറ്റവും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന കൊടുത്തുകൊണ്ട് അസോസിയേഷന്റെ വിവിധ രീതിയിലുള്ള വളർച്ചയ്ക്കും അതോടൊപ്പം തന്നെ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും തനിമയും മുറുകെ പിടിച്ചു കൊണ്ട് അസോസിയേഷനെ യുകെയിലെ തന്നെ മികച്ച ഒരു അസോസിയേഷൻ ആകുവാൻ തന്റെ നേതൃത്വം പ്രതിജ്ഞ ബത്തമാണെന്ന് ബെൻസൺ തോമസ് അസോസിയേഷൻ അംഗങ്ങൾക്കുള്ള മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. അതോടൊപ്പം 2023–24 വർഷത്തേക്കുള്ള വിവിധ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ട്രഷററായി ബെന്നി വർഗീസിനെയും വൈസ് പ്രസിഡന്റായി ഡോണ ഫിലിപ്പിനെയും ജോയിന്റ് സെക്രട്ടറിയായി ജോൺസി നിക്സൺ, ആർട്സ് കോർഡിനേറ്റർ ആയി സജിനി കുര്യനെയും, വെബ് കോർഡിനേറ്ററായി ഡെനിൻ ദേവസ്സിയെയും, ചാരിറ്റി കോർഡിനേറ്ററായി ടിൻസി തോമസിനെയും, മാക്ക് ഫൺ ബോയ്സ് കോർഡിനേറ്ററായി ഡേവിസ് പുത്തൂരിനെയും, അയൺ ലേഡീസ് കോർഡിനേറ്ററായി സ്മിത ജോസിനെയും, ഓഡിറ്ററായി തോമസ് ഡാനിയലിനെയും, ആർട്സ് കോർഡിനേറ്ററായി ജിജു ജോണിനെയും, ഫാമിലി ഇവന്റ് കോർഡിനേറ്റർ ആയി ഡെന്നിസ് മാത്യുവിനെയും അതോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളായി ജോജി കുര്യൻ, ഡോക്ടർ അശോക്, ഗ്രീംസൺ കാവനാൽ, ജെസ്വിൻ മാത്യു, നിക്സണ്‍ പൈലോത്ത്, ഷിജോ ജോസഫ്, ടോമി ജോർജ്, ഫെൻസി ചാണ്ടി, വിൽസൺ പുത്തൻപറമ്പിൽ, ആന്റോ ബേബി, അരുൺ എന്നിവരെയും തിരഞ്ഞെടുത്തു. 

ADVERTISEMENT

നവംബർ അഞ്ചാം തിയതി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ജനുവരി 7–ാം തിയതി പ്രൗഢ ഗംഭീരവും വർണ്ണാഭമായി നടത്തുവാൻ തീരുമാനിക്കുകയും അതിന്റെ വിജയത്തിനായി 51 അംഗ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT