ലണ്ടനിലെ ഏറ്റവും വിലയേറിയ വീട് ഇന്ത്യക്കാരന് സ്വന്തം; 138 മില്യൻ പൗണ്ട് വില വരുന്ന കെട്ടിടം സ്വന്തമാക്കിയത് അഡാര്‍ പൂനാവാല
ലണ്ടന്‍∙ ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിൽ ഏറ്റവും വിലയേറിയ വീട് ഇനി ഇന്ത്യക്കാരന് സ്വന്തം. ലണ്ടനിലെ ആഡംബര വീടുകളിൽ ഒന്നായ മേഫെയര്‍ ബംഗ്ലാവ് (അബർകോൺവേ ഹൗസ്) 138 മില്യൻ പൗണ്ടിന് ഇന്ത്യന്‍ ശതകോടീശ്വരന്‍ അഡാര്‍ പൂനാവാലയാണ് സ്വന്തമാക്കിയത്. 'വാക്സിന്‍ രാജകുമാരന്‍' എന്ന് വിളിക്കപ്പെടുന്ന അഡാര്‍ പൂനാവാല സെറം

ലണ്ടന്‍∙ ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിൽ ഏറ്റവും വിലയേറിയ വീട് ഇനി ഇന്ത്യക്കാരന് സ്വന്തം. ലണ്ടനിലെ ആഡംബര വീടുകളിൽ ഒന്നായ മേഫെയര്‍ ബംഗ്ലാവ് (അബർകോൺവേ ഹൗസ്) 138 മില്യൻ പൗണ്ടിന് ഇന്ത്യന്‍ ശതകോടീശ്വരന്‍ അഡാര്‍ പൂനാവാലയാണ് സ്വന്തമാക്കിയത്. 'വാക്സിന്‍ രാജകുമാരന്‍' എന്ന് വിളിക്കപ്പെടുന്ന അഡാര്‍ പൂനാവാല സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമയാണ്. ലണ്ടൻ ഹൈഡ് പാര്‍ക്കിന് സമീപമുള്ള 25,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ബംഗ്ലാവാണിത്. നിലവിലെ ഉടമകളായ പോളണ്ടിലെ ഏറ്റവും വലിയ ധനികന്‍ ജാന്‍ കുല്‍സികിന്റെ മകള്‍ ഡൊമിനിക കുല്‍സികാണ് വീടിന്റെ മുൻ ഉടമ. ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ വില്‍പ്പനയാണ് മേഫെയര്‍ ബംഗ്ലാവ് വില്പനയിലൂടെ നടന്നത്.
കുടുംബത്തിന്റെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ യുകെയിലെ അനുബന്ധ കമ്പനിയായ സെറം ലൈഫ് സയന്‍സസാണ് ബംഗ്ലാവ് ഏറ്റെടുക്കുന്നത്. 2011 ലാണ് അഡാര്‍ പൂനാവാല പിതാവില്‍ നിന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വം ഏറ്റെടുത്തത്. അതേസമയം വീട് വാങ്ങിയത് കൊണ്ടൊന്നും കുടുംബം യുകെയിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. കുടുംബം യുകെയിലേക്ക് വരുമ്പോള്‍ താമസിക്കാനാണ് വമ്പന്‍ തുക നല്‍കി ഇത് വാങ്ങിയിരിക്കുന്നത്. നേരത്തെ ഓക്സ്ഫോര്‍ഡിന് സമീപം ശതകോടികള്‍ മുടക്കി വാക്സിന്‍ റിസര്‍ച്ച് നിര്‍മ്മാണ യൂണിറ്റുകള്‍ക്കുള്ള നിക്ഷേപവും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു.