ബർലിൻ ∙ മലയാള ഭാഷയ്ക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട് നൽകിയ സേവനങ്ങൾ ലോകശ്രദ്ധയിലെത്തിച്ച ആൽബ്രെഷ്റ്റ് ഫ്രെൻസ് (86) ജർമനിയിലെ സ്റ്റുട്‌ഗാർട്ടിൽ അന്തരിച്ചു. ഗുണ്ടർട്ടിന്റെ കയ്യെഴുത്തുപ്രതികൾ തലശ്ശേരിയിൽ നിന്ന് കണ്ടെടുത്ത് ജർമനിയിൽ പ്രസിദ്ധീകരിച്ച ഫ്രെൻസ് കേരളത്തെയും മലയാളത്തെയും ഏറെ സ്നേഹിച്ച പണ്ഡിതനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ മലയാള ഭാഷയ്ക്ക് ഡോ. ഹെർമൻ ഗുണ്ടർട്ട് നൽകിയ സേവനങ്ങൾ ലോകശ്രദ്ധയിലെത്തിച്ച ആൽബ്രെഷ്റ്റ് ഫ്രെൻസ് (86) ജർമനിയിലെ സ്റ്റുട്‌ഗാർട്ടിൽ അന്തരിച്ചു. ഗുണ്ടർട്ടിന്റെ കയ്യെഴുത്തുപ്രതികൾ തലശ്ശേരിയിൽ നിന്ന് കണ്ടെടുത്ത് ജർമനിയിൽ പ്രസിദ്ധീകരിച്ച ഫ്രെൻസ് കേരളത്തെയും മലയാളത്തെയും ഏറെ സ്നേഹിച്ച പണ്ഡിതനാണ്. 1983– 98 ൽ ജർമനിയിലും കേരളത്തിലുമായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഗുണ്ടർട്ടിന്റെ ഡയറി, തലശ്ശേരി രേഖ, ഹിന്ദു ഗീതങ്ങൾ എന്നിവ ജർമൻ, ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പുറത്തിറക്കാൻ കഴിഞ്ഞത്. 

ഹെർമൻ ഗുണ്ടർട്ടിനോടുള്ള താൽപര്യമാണ് ഫ്രെൻസിനെ മലയാളവുമായി അടുപ്പിച്ചത്. സ്വന്തം നാട്ടുകാരനായ ഒരാൾ മറ്റൊരു നാട്ടിലെ ഭാഷയ്ക്കു ചെയ്ത സേവനം ഫ്രെൻസിനെ അദ്ഭുതപ്പെടുത്തി. ഇന്ത്യയിലേക്ക് വരണമെന്ന മോഹം നടപ്പാക്കാൻ മധുര കാമരാജ് സർവകലാശാലയിലെ ജർമൻ അധ്യാപകനായി 21–ാം വയസ്സിൽ എത്തി. 1974–77ൽ അവിടെ ജോലി ചെയ്യവെ ഗുണ്ടർട്ടിന്റെ രചനകൾ ശേഖരിക്കാൻ തുടങ്ങി. ഇതിനിടെ പ്രണയിച്ച് വിവാഹം കഴിച്ച ഗെറ്റ്റൗഡ്, ഗുണ്ടർട്ടിന്റെ അഞ്ചാം തലമുറയിൽപ്പെട്ടയാളായി എന്നതു യാദൃച്ഛികമായി.

ADVERTISEMENT

ദക്ഷിണ ജർമനിയിൽ 1993ൽ ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്ഥാപിച്ച ഫ്രെൻസ് 2001 വരെ അതിന്റെ അധ്യക്ഷനായിരുന്നു. ട്യൂബിങ് യൂണിവേഴിസിറ്റിയിലെ ലൈബ്രറി ഫോർ മലയാളം മാനുസ്ക്രിപ്റ്റ് സീരീസ് ആണ് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത്. ഭാഷാപണ്ഡിതനായ ഡോ. സ്കറിയ സക്കറിയയയാണ് പുസ്തക രചനകൾക്ക് സഹായവും മാർഗനിർദേശവും നൽകിയത്. ഡോ. സ്കറിയ സക്കറിയയുമായി ചേർന്ന് ജൂത ഗാനങ്ങളുടെ മലയാള പരിഭാഷ കണ്ടെത്തി. 

ഗുണ്ടർട്ടിന്റെ 200–ാം ജന്മദിനാഘോഷം 2014 ൽ നടത്തിയതും ഫ്രെൻസിന്റെ നേതൃത്വത്തിലാണ്. കേരളത്തിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ ആദ്യകാലങ്ങളെപ്പറ്റി കുടകിൽ ഗവേഷണം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരകേരളത്തിലെ ചുവർചിത്രങ്ങളെപ്പറ്റി കെ.കെ.മാരാരുടെ സഹായത്തോടെ പഠനം നടത്തി. 2006 ൽ രബീന്ദ്രനാഥ ടഗോർ സാംസ്കാരിക പുരസ്കാരം ലഭിച്ചു. 

ADVERTISEMENT

മലയാള ഭാഷയിലുണ്ടായ ശാസ്ത്രീയമായ ആദ്യത്തെ ശബ്ദകോശം ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ലിഷ് നിഘണ്ടു ആണ് (1872). മംഗളൂരുവിലെ ബാസിൽ മിഷൻ പ്രസിലാണ് നിഘണ്ടു അച്ചടിച്ചത്.

മിഷനറി പ്രവർത്തനത്തിന്റെ ഭാഗമായി 1836ലാണ് ഗുണ്ടർട്ട് ചെന്നൈയിലെത്തിയത്. ഗുണ്ടർട്ടിന്റെ ഏറ്റവും വലിയ സംഭാവനയായി പരിഗണിക്കപ്പെടുന്നതു നിഘണ്ടുവാണ്.

English Summary:

Albrecht Frenz, 86, died in Stuttgart, Germany