പാർലമെന്‍റിൽ പ്രാർത്ഥനാ മുറി വേണ്ടെന്ന് സ്വിസ്സ് പാർലമെന്‍റ്
സൂറിക്∙ സ്വിസ്സ് പാർലമെന്‍റിൽ പ്രാർത്ഥനാമുറി അനുവദിക്കണമെന്ന പ്രമേയം, പാർലമെന്‍റ് വോട്ടിനിട്ട് നിരസിച്ചു. ടെസ്സിനിൽ നിന്നുള്ള പാർലമെന്റേറിയൻ റോക്കോ കാറ്റാനിയോയുടെ പ്രമേയം, 38നെതിരെ 128 വോട്ടുകൾക്കാണ് പാർലമെന്‍റ് തള്ളിയത്. 27 പേർ വോട്ടെടുപ്പിൽ വിട്ടുനിന്നു. തിരക്കേറിയ സെഷനുകൾക്കിടയിൽ

സൂറിക്∙ സ്വിസ്സ് പാർലമെന്‍റിൽ പ്രാർത്ഥനാമുറി അനുവദിക്കണമെന്ന പ്രമേയം, പാർലമെന്‍റ് വോട്ടിനിട്ട് നിരസിച്ചു. ടെസ്സിനിൽ നിന്നുള്ള പാർലമെന്റേറിയൻ റോക്കോ കാറ്റാനിയോയുടെ പ്രമേയം, 38നെതിരെ 128 വോട്ടുകൾക്കാണ് പാർലമെന്‍റ് തള്ളിയത്. 27 പേർ വോട്ടെടുപ്പിൽ വിട്ടുനിന്നു.
തിരക്കേറിയ സെഷനുകൾക്കിടയിൽ രാഷ്ട്രീയക്കാർക്ക് പിൻവാങ്ങാനും, പ്രാർത്ഥിക്കാനും പാർലമെന്‍റ് മന്ദിരത്തിൽ ഒരു മുറി സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ചിതറി പോവുന്ന ശ്രദ്ധ തിരിച്ചുപിടിക്കാനും, സ്വയം പുനരുജ്ജീവിപ്പിക്കാനും, പ്രാർത്ഥനയും, ധ്യാനവും വിലപ്പെട്ടതാണെന്നും, വിമാനത്താവളങ്ങളിലും, റെയിൽ സ്റ്റേഷനുകളിലും ഇതിനായി പ്രത്യേക ഇടങ്ങളുണ്ടെന്നുമായിരുന്നു കാറ്റാനിയോയുടെ വാദം. പാർലമെന്‍റ് സമ്മേളനം നടക്കുമ്പോൾ പാർലമെന്‍റ് മന്ദിരത്തിലെ മീറ്റിങ് റൂമുകളുടെ കുറവും, സ്റ്റേറ്റിന്റെ മതപരമായ നിഷ്പക്ഷതയും കണക്കിലെടുക്കണമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗവും വാദിച്ചത്.