ബ്ലാക്ക്‌റോക്ക് സെന്റ് ജോസഫ് സിറോ മലബാർ മാസ് സെന്ററിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം വർണാഭമായി
ഡബ്ലിൻ ∙ അയർലൻഡിലെ സിറോ മലബാര്‍ സഭയുടെ ബ്ലാക്ക്‌റോക്ക് സെന്റ് ജോസഫ് മാസ് സെന്റർ ഇടവകയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം വർണാഭമായി. സ്റ്റിൽ ഓർഗൻ സെന്റ് ബ്രിജിത് ഹാളിൽ വെച്ച് നടന്ന അതിഗംഭീരമായ ആഘോഷ ചടങ്ങിൽ ഡൺല്ലേരി മുൻ ഡെപ്യുട്ടി മേയർ കൗൺസിലർ മൈക്കിൾ ക്ലാർക്ക് മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സീറോ

ഡബ്ലിൻ ∙ അയർലൻഡിലെ സിറോ മലബാര്‍ സഭയുടെ ബ്ലാക്ക്‌റോക്ക് സെന്റ് ജോസഫ് മാസ് സെന്റർ ഇടവകയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം വർണാഭമായി. സ്റ്റിൽ ഓർഗൻ സെന്റ് ബ്രിജിത് ഹാളിൽ വെച്ച് നടന്ന അതിഗംഭീരമായ ആഘോഷ ചടങ്ങിൽ ഡൺല്ലേരി മുൻ ഡെപ്യുട്ടി മേയർ കൗൺസിലർ മൈക്കിൾ ക്ലാർക്ക് മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ സീറോ മലബാർ സഭ അയർലൻഡ് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഒലിയക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ഡെർമോട്ട് ലെക്കോക്ക്, ഫാ. സ്വാമി, ഫാ. ബിജു ഇഗ്നേഷ്യസ്, പാരിഷ് ട്രസ്റ്റിമാരായ ബിനു ജോസഫ്, അഡ്വ. സിബി സെബാസ്റ്റ്യന്‍ എന്നിവർ പ്രസംഗിച്ചു.
ഗായകൻ കൂടിയായ കൗൺസിലർ മൈക്കിൾ ക്ലാർക്ക് ക്രിസ്മസ് കരോൾ ഗാനം ആലപിച്ചത് നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്. പാരിഷ് കമ്മറ്റി ഭാരവാഹികളായ ജോസഫ് വർഗ്ഗീസ്, അനീഷ് വി ചെറിയാൻ, ദീപു, ജെയ്‌സൺ ജോസഫ്, ബിനീഷ്, മിനി ജോസ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ക്രിസ്മസ് ക്രിബ് - ട്രീ മത്സരവിജയികളായ ജിക്സൺ ജോർജ്, ബിപിൻ രാജു, റോസ് ബിജു എന്നിവർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന സൺഡേ സ്‌കൂൾ അധ്യാപകൻ അബിൻ തോമസിനെ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിലും ജോഷി ജോസഫും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.
സാന്താക്ളോസായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ബാബു മാത്യുവിനുള്ള ക്യാഷ് പ്രൈസ് ഫാ. ബിജുവും ഫാ. സ്വാമിയും ചേർന്ന് നൽകി. ഇടവകയിലെ നാല് യൂണിറ്റുകളുടെ നേതൃത്വത്തിൽ അതിഗംഭീരമായ നേറ്റിവിറ്റി പ്ലേ, കരോൾ ഗാനം, സ്കിറ്റ്, സാന്താ വിസിറ്റ്, യുവതീ യുവാക്കളുടെ ക്ലാസിക്കൽ സിനിമാറ്റിക്ക് ഡാൻസുകൾ, കോമഡി സ്കിറ്റുകൾ എന്നിവയ്ക്ക് ശേഷം കലാശക്കൊട്ട് ഗാനമേള നടന്നു. തുടർന്ന് സ്‌പൈസ് വില്ലേജ് ഒരുക്കിയ അതിസ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു. ആഘോഷങ്ങൾ വൻ വിജയമാക്കിയ എല്ലാവർക്കും കോർഡിനേറ്റർ റോസ് ബിജു നന്ദി രേഖപ്പെടുത്തി. ആൻ ലിയ, ലെവിൻ ലിൻജോ എന്നിവർ ആയിരുന്നു ആങ്കർമാർ.