ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
മിഡ്‌ലാൻഡ്‌സ് ∙ മിഡ്‌ലാൻഡ്‌സിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര പരിപാടികൾ ലെസ്റ്ററിലെ പ്രജാപതി ഹാളിൽ സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരുമായി എഴുന്നൂറ്റമ്പതിലധികം ആളുകൾ പങ്കെടുത്തു. ക്യു ആർ കോഡ് ഉപയോഗിച്ചെടുത്ത ടിക്കറ്റുകൾ മൊബൈൽ ആപ്പ് വഴി സ്കാൻ ചെയ്തു ഹാളിലേക്ക് ആളുകൾ പ്രവേശിച്ചത്.

പൊതു സമ്മേളനത്തിന് മുന്നോടിയായി ബാൻഡ്മേളവും കരോൾ ഗാനങ്ങളുമായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗങ്ങൾ വേദിയിലേക്ക് വിശിഷ്ടാതിഥികളെ സാന്താ ക്ലോസിനൊപ്പം ആനയിച്ചു. പരിപാടികൾക്ക് കമ്മറ്റി അംഗങ്ങൾ നേതൃത്വം വഹിച്ചു. ഡാൻസും പാട്ടും സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും സാന്താക്ലോസും അരങ്ങുതകർത്ത സായാഹ്നത്തിൽ വിശിഷ്ടാതിഥികളായി ക്രിസ്മസ് ആശംസയുമായി നടി സനുഷ സന്തോഷും ഗാനങ്ങളുമായിഗായകൻ പ്രദീപ് ബാബുവുമെത്തിയത് ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. പാട്ടുമായി പ്രദീപ് ബാബു സ്റ്റേജിലെത്തിയപ്പോൾ സദസ്സ് പാട്ടിനോത്ത് താളം ചവിട്ടി.
മനോഹരമായ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളും മുതിർന്നവരുമായ മുഴുവൻ കലാകാരന്മാരെയും കലാകാരികളെയും അവരെ പരിശീലിപ്പിച്ചവരെയും (ടോണി വഞ്ചിത്താനം, ഗീതു ശ്രീജിത്ത്, ചന്ദന സുരേഷ് ജിജി, നീരജ കുമാർ) അവർക്ക് വേണ്ട പ്രോത്സാഹനം നൽകിയ മാതാപിതാക്കൾ, സുഹൃത്തുകൾ തുടങ്ങി എല്ലാവർക്കും ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജീഷ് കൃഷ്ണനും നന്ദി അറിയിച്ചു. മനോഹരമായ അവതരണത്തിലൂടെ പരിപാടി ആദ്യാവസാനം മുന്നോട്ട് കൊണ്ടുപോയ ആശ ഗീസും പ്രഫുൽ ജോർജും പരിപാടിയുടെ മാറ്റ്കൂട്ടി . ക്രിസ്മസ് അപ്പൂപ്പനും കുട്ടി എൽഫുമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണമായികുന്നു. ബാൻഡ്മേളത്തിന്‍റെ അകമ്പടിയോടെ സാന്‍റയും സഹായിയായി കുട്ടി എൽഫും മിഠായികളുമായെത്തിയപ്പോൾ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ മുഴുവൻ ആളുകളും കരോൾ ഗാനങ്ങൾ ആലപിച്ചു കൂടെക്കൂടി. സാന്തക്ലോസായി വേദിയിൽ എത്തിയ രാജ്നും കുട്ടി എൽഫായ രാജിന്റെ മകളും കാണികളുടെ മനം കവർന്നു.
ഓൺലൈൻ , ക്യൂആർ കോഡ് റജിസ്ട്രേഷൻ സൗകര്യം ഒരുക്കിയ സുബിൻ സുഗുണനും അഭിലാഷിനും, ശബ്ദവും വെളിച്ചവും നൽകിയതു ഡ്രീംസ് (അനൂപ്) ഇവന്‍റ് ടീമിനും, എൽഇഡി വോളിൽ പരിപാടിക്ക് അനുയോജ്യമായ ദൃശ്യഭംഗി നൽകിയ ഉണ്ണിചേട്ടനും ടീമും ഫൊട്ടോഗ്രഫേഴ്സ് ആയ സജീഷ് ( ആത്മ മീഡിയ) സാജു അത്താണി ( ബെറ്റർ ഫ്രെയിംസ്) എന്നിവരും ഒരുമിച്ചപ്പോൾ മനസും മലയാളവും ഒരുമിച്ചു എഴുതിയ വിജയ ഗാഥാ ലെസ്റ്ററിലെ പുതുവത്സരാഘോഷത്തിൽ കുറിക്കപ്പെട്ടു.
പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്‍റ് ജോസ് തോമസ് അധ്യക്ഷത വഹിച്ചുകൊണ്ട് കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു. എട്ട് മണിക്കൂർ നീണ്ട ഈ ആഘോഷത്തിന്‍റെ കൃത്യമായ നടത്തിപ്പിനായി സ്മൃതി രാജീവിന്‍റെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മിറ്റിയും ടിറ്റി ജോണിന്‍റെ നേതൃത്വത്തിൽ ഫുഡ് കമ്മിറ്റിയും അരുൺ ഉമ്മന്‍റെ നേതൃത്വത്തിൽ റിസപ്ഷൻ കമ്മിറ്റിയും രൂപീകരിച്ചുകൊണ്ട് കഴിഞ്ഞ ഒരുമാസത്തിലേറെ നീണ്ട അസൂത്രണമാണ് എൽകെസി യുടെ എക്സിക്യൂട്ടിവ് കമ്മിറ്റി നടത്തിയത്.കൂടാതെ യുക്മ റീജനൽ നാഷനൽ കലാമേളകളിൽ സമ്മാനം വാങ്ങിയ കുട്ടികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
പരിപാടിയുടെ വിജയത്തിന്‍റെ മുഖ്യഘടകമായ സ്പോൺസർ മാരായ ലൈഫ് ലൈൻ പ്രോട്ടക്ട്, ഫ്യൂച്ചർ ടെക് കൺസൾട്ടൻസി ലിമിറ്റഡ്, ജോസഫ് ആൻഡ് കോ സോളിസിറ്റർസ്, എഎആർ കൺസൾട്ടൻസി, ലൂയിസ് കെന്നഡി സോളിസിറ്റർസ്, ബ്ലാബി വെസ്റ്റ്ഫീൽഡ് ഹോട്ടൽ, റൂട്ട് മില്ലേഴ്സ് ഇന്ത്യൻ ഗ്രോസറി ഷോപ്പ്, എഡ്റൂട്സ് കൺസൾട്ടൻസി, മലബാർ ഫുഡ്, അലക്സിസ് ഓട്ടോസ് ലിമിറ്റഡ് എന്നിവർക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി കമ്മറ്റി അറിയിച്ചു.