ഡെൻമാർക്കിൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷം; ഇന്ത്യയുമായി ചർച്ചകൾ, വന്‍ തൊഴിലവസരങ്ങൾക്ക് സാധ്യത
സൂറിക്∙ രാജ്യത്ത് നഴ്സുമാരുടെ ക്ഷാമം അനുഭവപ്പെടുന്നതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഡെൻമാർക്ക് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.

സൂറിക്∙ രാജ്യത്ത് നഴ്സുമാരുടെ ക്ഷാമം അനുഭവപ്പെടുന്നതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഡെൻമാർക്ക് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യമേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ ഇന്ത്യയോടൊപ്പം, ഫിലിപ്പീൻസുമായും സർക്കാർ തലത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നത്. ഡെന്മാർക്കിൽ നിന്നും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും രാജ്യത്തെ നഴ്സിങ് സ്റ്റാഫ് ക്ഷാമം പരിഹരിക്കാൻ ആവശ്യമായവരെ കണ്ടെത്താൻ സാധിക്കാതെ വന്നതാണ്, ഇന്ത്യയിലെയും ഫിലിപ്പീൻസിലെയും നഴ്സിങ് ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷയാവുന്നത്.
ഹെൽത്ത് കെയർ തൊഴിൽ മേഖലയിൽ വേതന വർധനയും, മറ്റ് ആകർഷക നടപടികളും കൊണ്ടുവന്നിട്ടും15000 ത്തോളം ഒഴിവുകളാണ് ഈ മേഖലയിൽ കണക്കാക്കപ്പെടുന്നത്. ഇതിൽ കൂടുതലും സീനിയർ കെയർ വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ നഴ്‌സുമാർക്ക് പുറമെ ഹെൽത് കെയർ അസിസ്റ്റന്റ് മാർക്കും(SOSU)ആവസരമൊരുങ്ങുന്നു എന്നാണ് മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നത്.