ശസ്ത്രക്രിയ; ചാൾസ് മൂന്നാമൻ രാജാവ് ആശുപത്രിയിൽ; സ്ഥിരീകരിച്ച് ബക്കിങ്‌ഹാം കൊട്ടാരം
ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ആശുപത്രിയിൽ. പോസ്ട്രേറ്റ് ചികിൽസയ്ക്കായാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കാര്യം ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടൻ ക്ലിനിക് പ്രൈവറ്റ് ഹോസ്പിറ്റലിലാണ് ചികിൽസ. ഇവിടതന്നെ വയറ്റിലെ ശസ്ത്രക്രിയയ്ക്കു ശേഷം ചികിൽസയിൽ കഴിയുന്ന മരുമകൾ

ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് ആശുപത്രിയിൽ. പോസ്ട്രേറ്റ് ചികിൽസയ്ക്കായാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കാര്യം ബക്കിങ്‌ഹാം കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടൻ ക്ലിനിക് പ്രൈവറ്റ് ഹോസ്പിറ്റലിലാണ് ചികിൽസ. ഇവിടതന്നെ വയറ്റിലെ ശസ്ത്രക്രിയയ്ക്കു ശേഷം ചികിൽസയിൽ കഴിയുന്ന മരുമകൾ കാതറിൻ രാജകുമാരിയെ സന്ദർശിച്ച ശേഷമാണ് രാജാവ് മുൻ നിശ്ചയിച്ച ചികിൽസയ്ക്കായി അഡ്മിറ്റായത്. നാളെയോ മറ്റന്നാളോ ചികിൽസ പൂർത്തിയാക്കി രാജാവ് ആശുപത്രി വിടുമെന്നാണ് റിപ്പോട്ടുകൾ. സെൻട്രൽ ലണ്ടനിലെ മെർലിബോണിലുള്ള ആശുപത്രിയിലെത്തിയ രാജാവിനൊപ്പം പത്നി കാമിലയും ഉണ്ടായിരുന്നു.
പോസ്ട്രേറ്റ് സംബന്ധമായ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ടെന്ന് നേരത്തെ രാജാവ് തന്നെയാണ് പരസ്യമാക്കിയത്. ഈ അസുഖത്തെക്കുറിച്ച് സാമൂഹിക അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് തന്റെ തന്നെ രോഗാവസ്ഥ രാജാവ് പരസ്യമാക്കിയത്. വ്യാഴാഴ്ച വരെ സ്കോട്ട്ലൻഡിലെ സാന്ദ്രിഗ്രാമിലായിരുന്ന രാജാവ് ചികിൽസയ്ക്കായി മാത്രമാണ് ഇന്നലെ ലണ്ടനിലേക്ക് മടങ്ങിയെത്തിയത്.
പോസ്ട്രേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലമുള്ള അസ്വസ്ഥതകൾ ബ്രിട്ടനിൽ പ്രായമായ പുരുഷന്മാർക്കിടയിൽ സർവസാധാരണമായ അസുഖമാണ് എൻ.എച്ച്.എസിന്റെ കണക്കുപ്രകാരം അമ്പതു കഴിഞ്ഞ പുരുഷന്മാരിൽ മൂന്നിലൊന്നുപേർക്കും ഇതിന്റെ പ്രശ്നങ്ങളുണ്ട്. ഇതാണ് 75 വയസുകാരനായ രാജാവും നേരിടുന്നത്. രാജാവ് അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ഋഷി സുനാക് ആശംസിച്ചു.