ലണ്ടൻ∙ യുകെയിൽ ജോലി തേടിയെത്തി കുടിയേറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാകുന്ന നിയമങ്ങള്‍ മാർച്ച്‌ 11 മുതൽ പ്രാബല്യത്തിൽ വരും. കുടുംബത്തെ കൂടെ കൂട്ടാന്‍ യുകെയിൽ ജോലിയുള്ളവരുടെ വാർഷിക വരുമാന പരിധി ഉയര്‍ത്തിയത് ഉൾപ്പെടെയുള്ള നിയമങ്ങളിലാണ് നടപ്പിൽ വരുന്നത്. ഇതോടെ നിലവിൽ കുടുംബത്തെ കൂട്ടാതെ ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുകെയിൽ ജോലി തേടിയെത്തി കുടിയേറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാകുന്ന നിയമങ്ങള്‍ മാർച്ച്‌ 11 മുതൽ പ്രാബല്യത്തിൽ വരും. കുടുംബത്തെ കൂടെ കൂട്ടാന്‍ യുകെയിൽ ജോലിയുള്ളവരുടെ വാർഷിക വരുമാന പരിധി ഉയര്‍ത്തിയത് ഉൾപ്പെടെയുള്ള നിയമങ്ങളിലാണ് നടപ്പിൽ വരുന്നത്. ഇതോടെ നിലവിൽ കുടുംബത്തെ കൂട്ടാതെ ജോലി ചെയ്യുന്നവർക്കും പുതുതായി ജോലി തേടുന്നവർക്കും വൻ തിരിച്ചടിയാകും. കെയര്‍ വര്‍ക്കര്‍ വീസയിൽ എത്തിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുക. ഇവർക്ക്  യുകെയിലേക്ക് കുടുംബത്തെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം മാര്‍ച്ച് 11 മുതല്‍ നിലവില്‍ വരും. മാത്രമല്ല കുടിയേറ്റക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിബന്ധനയും നടപ്പാവുകയാണ്.

സ്‌കില്‍ഡ് വര്‍ക്കര്‍ വീസ ലഭിക്കുന്നതിനുള്ള മിനിമം വേതനം നിലവിലെ 26,200 പൗണ്ടില്‍ നിന്ന് 38,7000 പൗണ്ടായി ഉയരുന്നത് ഏപ്രില്‍ 4 മുതലാണ്. അതുപോലെ യുകെയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള ഫാമിലി വീസക്ക് ആവശ്യമായ മിനിമം വേതനം 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ മാറ്റം ഏപ്രില്‍ 11 ന് പ്രാബല്യത്തില്‍ വരും. നിയമങ്ങളിലെ മാറ്റങ്ങൾ മൂലം പ്രഫഷണലുകളായ പലര്‍ക്കും തങ്ങളുടെ കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാകും. യുകെയിലേക്ക് വരുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇനി കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സര്‍ക്കാര്‍ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. 

English Summary:

The UK government will implement new immigration laws on March 11