30 വർഷങ്ങൾക്ക് ശേഷം യുകെയിലെ നാഷനൽ ലോട്ടറി നടത്തിപ്പ് കാംലോട്ടിൽ നിന്ന് ആൽവിനിലേക്ക്; ലോട്ടറി വില കുറയ്ക്കും ?
ലണ്ടൻ ∙ യുകെയിലെ നാഷണൽ ലോട്ടറിയുടെ നടത്തിപ്പ് ഇനി മുതൽ പുതിയ കമ്പനിക്ക്. യുകെയിൽ നാഷണൽ ലോട്ടറി വിൽപ്പന ആരംഭിച്ച് ആദ്യമായാണ് നടത്തിപ്പുകാർ മാറുന്നത്. ലോട്ടറി വില്പന ആരംഭിക്കുമ്പോൾ കാംലോട്ട് യുകെ ആയിരുന്നു നടത്തിപ്പുകാർ. എന്നാൽ വില്പന കുറയുന്നുവെന്ന യുകെ ഗാംബ്ലിങ് കമ്മീഷന്റെ നിരീക്ഷണത്തെ തുടർന്നാണ്

ലണ്ടൻ ∙ യുകെയിലെ നാഷനൽ ലോട്ടറിയുടെ നടത്തിപ്പ് ഇനി മുതൽ പുതിയ കമ്പനിക്ക്. യുകെയിൽ നാഷനൽ ലോട്ടറി വിൽപ്പന ആരംഭിച്ച് ആദ്യമായാണ് നടത്തിപ്പുകാർ മാറുന്നത്. ലോട്ടറി വില്പന ആരംഭിക്കുമ്പോൾ കാംലോട്ട് യുകെ ആയിരുന്നു നടത്തിപ്പുകാർ. എന്നാൽ വില്പന കുറയുന്നുവെന്ന യുകെ ഗാംബ്ലിങ് കമ്മീഷന്റെ നിരീക്ഷണത്തെ തുടർന്നാണ് കാംലോട്ട് യുകെയിൽ നിന്നും നടത്തിപ്പ് ചുമതല ആൽവിൻ യുകെയ്ക്ക് നൽകിയത്. ആൽവിൻ യുകെ നടത്തിപ്പ് ചുമതല ഏറ്റെടുത്തതിനാൽ ടിക്കറ്റ് വില ഒരു പൗണ്ട് ആക്കുവാൻ നീക്കം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
നിലവിൽ 1 മുതൽ 2.50 പൗണ്ട് വരെയാണ് വിവിധ ലോട്ടറികളുടെ വില. സ്ക്രാച്ച് ആൻഡ് വിൻ പേപ്പർ ലോട്ടറികൾക്ക് 1 മുതൽ 5 പൗണ്ട് വരെയും വിലയുണ്ട്. വില കുറയ്ക്കുന്നതിനൊപ്പം പുതിയ ഗെയിമുകള്‍ കൊണ്ടു വരുമെന്നും പുതിയ ലോട്ടറി നടത്തിപ്പ് കമ്പനി സൂചന നൽകുന്നുണ്ട്. 2012 മുതൽ യുകെയിൽ ലോട്ടറി എടുക്കുന്നവരുടെ എണ്ണം 80 ലക്ഷത്തോളം കുറഞ്ഞപ്പോഴാണ് ലോട്ടറി നടത്തിപ്പിന്റെ ചുമതല മാറിയത്. ലോട്ടറി നടത്തിപ്പിന്റെ ചുമതല മാറ്റം 1990 കളിലെ ലോട്ടറിയുടെ പഴയ സുവര്‍ണ്ണകാലത്തേക്ക് തിരികെ എത്തിക്കുമെന്ന് ആൽവിൻ യുകെ അവകാശപ്പെട്ടു.
തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ നടക്കുന്ന വ്യക്തിഗത ഗെയിമുകളായ സെറ്റ് ഫോര്‍ ലൈഫ്, ലോട്ടോ തുടങ്ങിയവയുടെവില്പനയ്ക്ക് നാഷനൽ ലോട്ടറി കൂടുതൽ പ്രാധാന്യം നൽകും. നിലവിൽ 1.50, 2 പൗണ്ടുകൾ വീതമാണ് ഇവയുടെ വില. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ വഴിയും ലോട്ടറി വില്പന കേന്ദ്രങ്ങളിൽ നിന്നും ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തും. നാഷനൽ ലോട്ടറി വഴി ചൊവ്വ, വെള്ളി ദിവസങ്ങളിൽ 2.50 പൗണ്ട് വില വരുന്ന യൂറോ മില്യൻ ലോട്ടറിയും വില്പനയുണ്ട്. ഇവയിൽ മാറ്റം ഉണ്ടാകുമോയെന്ന് ആൽവിൻ യുകെ അറിയിച്ചിട്ടില്ല.