എമുവിനെ വെടിവച്ചു കൊന്നു
ബര്‍ലിന്‍ ∙ എമു ആക്രമണകാരിയായതിനെ തുടര്‍ന്ന് വെടിവച്ചുകൊന്നതായി പൊലീസ് പറഞ്ഞു. ജര്‍മ്മന്‍ സംസ്ഥാനമായ തുരിംഗനിലാണ് സംഭവം. റോഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയാ

ബര്‍ലിന്‍ ∙ എമു ആക്രമണകാരിയായതിനെ തുടര്‍ന്ന് വെടിവച്ചുകൊന്നതായി പൊലീസ് പറഞ്ഞു. ജര്‍മ്മന്‍ സംസ്ഥാനമായ തുരിംഗനിലാണ് സംഭവം. റോഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായതിനെ തുടർന്ന് വലിയ പക്ഷിയെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായെന്ന് പൊലീസ് പറഞ്ഞു.
മധ്യ കിഴക്കന്‍ സംസ്ഥാനമായ തുരിംഗിയയിലെ ചെറിയ പട്ടണമായ ഷ്ലോതൈമിന് സമീപമുള്ള ഒരു ചുറ്റുമതിലില്‍ നിന്ന് 12 വയസ്സുള്ള പക്ഷി രക്ഷപ്പെട്ടതായി പറയപ്പെടുന്നു, ഇത് ഒരു ഗ്രാമീണ റോഡിന് സമീപമുള്ള വയലില്‍ കാണപ്പെട്ടു. ഹൈവേയിലേക്ക് ഓടാന്‍ തുടങ്ങുമ്പോള്‍ റോഡ് ഉപയോഗിക്കുന്ന വാഹനയാത്രക്കാര്‍ക്ക് ഇത് അപകടമുണ്ടാക്കുമെന്ന് അധികൃതര്‍ ഭയപ്പെട്ടു. എന്നാല്‍, പക്ഷിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും സ്ഥലത്തെത്തിയ ഉടമയ്ക്ക് പോലും അതിനെ മെരുക്കാന്‍ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ അക്രമാസക്തമാവുകയും ചെയ്തു തുടര്‍ന്നാണ് വെടിവച്ചു കൊന്നത്.