‌ബ്രസല്‍സ് ∙ ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് 12 ശതമാനം വർധിപ്പിക്കാൻ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ നിർദേശിച്ചു. പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും.

‌ബ്രസല്‍സ് ∙ ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് 12 ശതമാനം വർധിപ്പിക്കാൻ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ നിർദേശിച്ചു. പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ബ്രസല്‍സ് ∙ ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് 12 ശതമാനം വർധിപ്പിക്കാൻ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ നിർദേശിച്ചു. പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ബ്രസല്‍സ് ∙ ഷെങ്കന്‍ വീസയ്ക്കുള്ള ഫീസ് 12 ശതമാനം വർധിപ്പിക്കാൻ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ നിർദേശിച്ചു. പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും. ഷെങ്കന്‍ വീസയുടെ അടിസ്ഥാന ഫീസ് മുതിര്‍ന്നവര്‍ക്ക് 80 യൂറോയില്‍ നിന്ന് 90 യൂറോയായും കുട്ടികള്‍ക്ക് 40 യൂറോയില്‍ നിന്ന് 45 യൂറോയായും ഉയര്‍ത്താനാണ് കമ്മീഷന്‍ നിര്‍ദ്ദേശം. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ചൈന, ദക്ഷിണാഫ്രിക്ക, എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള ഇയു ഇതര പൗരന്മാര്‍ക്ക് 90 ദിവസത്തെ കാലാവധിയിലാണ് ഷെങ്കന്‍ വീസ നല്‍കുന്നത്.

കൂടാതെ, അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ച് വീസ അപേക്ഷകള്‍ ശേഖരിക്കുന്ന ബാഹ്യ സേവന ദാതാക്കള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുകയെ വീസ ഫീസ് പരിഷ്ക്കരണം ബാധിക്കും. ഇത് സാധാരണയായി സ്റ്റാൻഡേർഡ് ഫീസിന്‍റെ പകുതി വരെയാണ് ഈടാക്കുന്നത്. ഈ നിരക്ക് 40 യൂറോയില്‍ നിന്ന് 45 യൂറോയായി വർധിക്കും. അതേസമയം ഒരു ഷെങ്കന്‍ വീസ നീട്ടുന്നതിനുള്ള ഫീസ് 30 യൂറോ ആയി തുടരും.

ADVERTISEMENT

∙ ഫീസ് പരിഷ്കരിക്കുക മൂന്നു വര്‍ഷത്തിൽ ഒരിക്കൽ
ഷെങ്കന്‍ വീസ ഫീസ് ഓരോ മൂന്നു വര്‍ഷം തോറുമാണ് പരിഷ്കരിക്കുന്നത്. നിര്‍ദ്ദേശം നിലവിൽ മാര്‍ച്ച് 1 വരെ അഭിപ്രായങ്ങൾക്കായി തുറന്നിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍റെ ഔദ്യോഗിക ജേണലില്‍ പ്രസിദ്ധീകരിച്ച് 20 ദിവസത്തിന് ശേഷം അത് പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം കമ്മീഷന് സ്വീകരിക്കാവുന്നതാണ്.വര്‍ധനയുണ്ടായിട്ടും, മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഷെങ്കന്‍ പ്രദേശത്തേക്കുള്ള വീസ ഫീസ് ഇപ്പോഴും താരതമ്യേന കുറവാണന്ന് കമ്മീഷന്‍ പറയുന്നു. ഉദാഹരണത്തിന്, യുഎസ്എയിലേക്കുള്ള ഒരു വീസയ്ക്ക് 172 ഡോളര്‍ (185 യൂറോ), യുകെ 115 പൗണ്ട് (134യൂറോ), കാനഡയ്ക്ക് 130 യൂറോയും; ഓസ്ട്രേലിയയ്ക്ക് 117 യൂറോയുമാണ്.

∙ ഡിജിറ്റല്‍ വീസ
ഡിജിറ്റലായി മാത്രമുള്ള ഷെങ്കന്‍ വീസ അവതരിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നുണ്ട്. ഷെങ്കന്‍ രാജ്യത്തെ അപേക്ഷകര്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത് പരിഗണിക്കാതെ തന്നെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഇത് അനുവദിക്കും, കൂടാതെ പാസ്പോര്‍ട്ടുകളിലെ നിലവിലെ സ്റ്റിക്കറിന് പകരം ഡിജിറ്റല്‍ വീസ നല്‍കുകയും ചെയ്യും. യൂറോപ്യന്‍ കമ്മീഷന്‍ വെബ്സൈറ്റ് അനുസരിച്ച്, ഡിജിറ്റല്‍ പ്ലാറ്റ്ഫോം 2028 ല്‍ ആരംഭിക്കും.

ADVERTISEMENT

∙ ആര്‍ക്കൊക്കെ ഒരു ഷെങ്കന്‍ വീസ ആവശ്യമാണ്
28 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏതെങ്കിലും 6 മാസ കാലയളവില്‍ 90 ദിവസം വരെ വിനോദസഞ്ചാരത്തിനോ കുടുംബ സന്ദര്‍ശനത്തിനോ (ജോലിക്ക് വേണ്ടിയല്ല) താമസിക്കാന്‍ ഷെങ്കന്‍ വീസ അനുവദിക്കുന്നു. ബിസിനസ്സ് യാത്രകള്‍, കോണ്‍ഫറന്‍സുകള്‍ അല്ലെങ്കില്‍ മീറ്റിങ് എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആളുകള്‍  ഷെങ്കന്‍ ബിസിനസ് വീസയ്ക്ക് അപേക്ഷിക്കുന്നു.

അതേസമയം കൂടുതല്‍ കാലം താമസിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന ആര്‍ക്കും അവര്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത് നിന്ന് ഒരു വീസ ആവശ്യമാണ്. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് വീസ ആവശ്യമില്ലാതെ ഷെങ്കന്‍ ഏരിയയില്‍ ഓരോ 180 ദിവസത്തിലും 90 ദിവസം വരെ ചെലവഴിക്കാന്‍ സാധിക്കും. 

English Summary:

EU Plans to Increase Schengen Visa Application Fees