ബ്രിട്ടനില്‍ അസുഖത്തെ തുടര്‍ന്നു ദീര്‍ഘകാല അവധിയില്‍ പോയവരുടെ എണ്ണം 2.8 മില്യൻ
ലണ്ടൻ • ബ്രിട്ടനിൽ കോവിഡ് അനുബന്ധ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ നവംബര്‍ വരെയുള്ള മൂന്ന്

ലണ്ടൻ • ബ്രിട്ടനിൽ കോവിഡ് അനുബന്ധ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ നവംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 2.8 മില്യൻ ആളുകളാണ് ദീര്‍ഘകാല അവധിയില്‍ ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ പ്രാരംഭ കാലത്ത് 2.1 മില്യൻ ആളുകളായിരുന്നു രോഗകാരണങ്ങളാല്‍ ദീര്‍ഘകാല അവധിയില്‍ ഉണ്ടായിരുന്നത്. ദീർഘകാല അവധിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കണ്ടെത്തും എന്ന ചിന്തയിലാണ് സര്‍ക്കാരും ആരോഗ്യ മേഖലയും.
ബ്രിട്ടന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ രോഗികൾ ഉള്ള ഒരു തൊഴിലാളി സമൂഹമാണെന്ന് റെസലൂഷന്‍ ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടും പറയുന്നുണ്ട്. വര്‍ധിച്ചു വരുന്ന അനാരോഗ്യവും അതുമൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതായിരിക്കും 2024 -ലെ പ്രധാന സാമൂഹ്യ സാമ്പത്തിക വെല്ലുവിളിയെന്ന് റെസലൂഷന്‍ ഫൗണ്ടേഷനിലെ സാമ്പത്തിക വിദഗ്ധനായ ഹന്ന സ്ലോട്ടര്‍ പറയുന്നു. ബ്രിട്ടനിലെ തൊഴിലാളി സമൂഹത്തെ കോവിഡ് പൂര്‍വ്വകാലത്തെ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചു കൊണ്ടു വരിക എന്നത് കടുത്ത ഒരു വെല്ലുവിളിയാണെന്നും ഹന്നാ സ്ലോട്ടര്‍ പറയുന്നു.