ലണ്ടൻ∙ ബ്രിട്ടനിലെ ചാൾസ് രാജാവ് കാൻസർ രോഗബാധിതനായതിന് പിന്നാലെ 16–ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങൾ വീണ്ടും രാജ്യാന്തര മാധ്യമങ്ങളിൽ ഇടം നേടുന്നു. 1555 ൽ നോസ്ട്രഡാമസ് നടത്തിയ പ്രവചന പ്രകാരം രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ബ്രിട്ടനിലെ ചാൾസ് രാജാവ് കാൻസർ രോഗബാധിതനായതിന് പിന്നാലെ 16–ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങൾ വീണ്ടും രാജ്യാന്തര മാധ്യമങ്ങളിൽ ഇടം നേടുന്നു. 1555 ൽ  നോസ്ട്രഡാമസ് നടത്തിയ പ്രവചന പ്രകാരം രാജാവ് സ്ഥാനമൊഴിയാനും ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 'നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രഫസീസ് ഫോർ ദ ഫ്യൂച്ചർ' എന്ന പുസ്തകം എഴുതിയ ബ്രിട്ടിഷ് എഴുത്തുകാരൻ മരിയോ റീഡിങ് ഇതേക്കുറിച്ച് പറയുന്നത് ദ്വീപുകളുടെ രാജാവിനെ ജനങ്ങൾ പുറത്താക്കും; രാജാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ പകരം വരുമെന്ന് പ്രവചനമുണ്ടെന്നാണ്. 2022-ലെ എലിസബത്ത് രാജ്ഞിയുടെ മരണം ഉൾപ്പെടെ, ബ്രിട്ടിഷ് രാജകുടുംബത്തെക്കുറിച്ച് നോസ്ട്രഡാസ് നടത്തിയ പല പ്രവചനങ്ങളും ശരിയായി മാറിയെന്ന് മരിയോ അവകാശപ്പെടുന്നു.

രോഗബാധിതനായ പിതാവിനെ കാണുന്നതിന് ഹാരി ലണ്ടനിലെത്തിയിരുന്നു. കലിഫോർണിയയിൽ ഭാര്യ മേഗനും മക്കൾക്കുമൊപ്പം താമസിക്കുന്ന ഹാരി കുടുംബവുമായി അകൽച്ചയിലാണ്. ആത്മകഥയായ 'സ്‌പെയറിൽ' രാജാകുടുംബത്തിലെ പ്രശ്നങ്ങൾ ഹാരി വെളിപ്പെടുത്തിയതും വലിയ വിവാദമായിരുന്നു.

ADVERTISEMENT

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് രാജാവിന് കാൻസർ രോഗം സ്ഥിരീകരിച്ച വിവരം ബക്കിങ്ങാം കൊട്ടാരം അറിയിച്ചത്. രോഗനിർണയത്തെത്തുടർന്ന് രാജാവിന്‍റെ പൊതു പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. എത്രയും വേഗം പഴയതു പോലെ സജീവമാക്കുന്നതിനാണ് രാജാവ് ആഗ്രഹിക്കുന്നത്. തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി രാജാവ് ആശുപത്രിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. 

English Summary:

Nostradamus' 2024 Prediction Resurfaces Amid King Charles' Cancer Battle

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT