ലണ്ടൻ∙ പഞ്ചാബ് സ്വദേശിനിയായ മെഹക് ശർമ്മയുടെ (19) കൊലപാതകത്തിൽ ഭർത്താവ് സാഹിൽ ശർമ്മ (24) കോടതിയിൽ കുറ്റം സമ്മതിച്ചു. ഭാര്യയെ വീട്ടിൽ വെച്ച് താൻ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയെന്നാണ് സാഹിൽ കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം എമർജൻസി നമ്പറിലേക്ക് വിളിച്ചതായും പ്രതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ പഞ്ചാബ് സ്വദേശിനിയായ മെഹക് ശർമ്മയുടെ (19) കൊലപാതകത്തിൽ ഭർത്താവ് സാഹിൽ ശർമ്മ (24) കോടതിയിൽ  കുറ്റം സമ്മതിച്ചു. ഭാര്യയെ വീട്ടിൽ വെച്ച് താൻ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയെന്നാണ് സാഹിൽ കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം എമർജൻസി നമ്പറിലേക്ക് വിളിച്ചതായും പ്രതി പറഞ്ഞു. 

സാഹിൽ ശർമ്മ എമർജൻസി നമ്പറിൽ പൊലീസിനെ ഫോണിൽ വിളിച്ച് ആഷ് ട്രീ വേയിലെ അവരുടെ വീട്ടിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചിരുന്നു. ചിത്രം: മെട്രോപൊളിറ്റൻ പൊലീസ്

ദക്ഷിണ ലണ്ടനിലെ ക്രോയ്‌ഡണിൽ മെഹക് ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ സാഹിൽ ശർമ്മയെ വ്യാഴാഴ്ച കിങ്സ്റ്റൺ ക്രൗൺ കോടതിയിൽ ഹാജരാക്കിപ്പോഴാണ് പ്രതി കുറ്റം സമ്മതം നടന്നത്. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ്. അന്ന് വൈകുന്നേരം 4.15 ന് ശേഷം, സാഹിൽ ശർമ്മ എമർജൻസി നമ്പറിൽ പൊലീസിനെ ഫോണിൽ വിളിച്ച് ആഷ് ട്രീ വേയിലെ അവരുടെ വീട്ടിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് മെഹക് ശർമ്മയെ ചലനമേറ്റ നിലയിലാണ് കണ്ടെത്തിയത്. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ മെഹകിനെ രക്ഷിക്കാൻ വൈദ്യസംഘം സംഭവസ്ഥലത്ത് വച്ച് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൊലപാതക വിവരം മെഹക്കിന്‍റെ കുടുംബത്തെ വിവരമറിയിച്ചു.

ADVERTISEMENT

കഴിഞ്ഞ ഒക്‌ടോബർ 31ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി. ശർമയുടെ ശിക്ഷ ഏപ്രിൽ 26ന് കിങ്സ്റ്റൺ ക്രൗൺ കോടതി വിധിക്കും. കഴിഞ്ഞവർഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജന്മഗ്രാമമായ പഞ്ചാബിലെ ജോഗി ചീമയിൽ എത്തിച്ചാണ് മെഹക് ശർമ്മയുടെ മൃതസംസ്കാരം മതാചാരപ്രകാരം നടത്തിയത്. 

English Summary:

Husband admits murdering his 19-year-old wife after he stabbed her in the neck