ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് യുകെ, കാനഡ എന്നീ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചേക്കും. ഇരുരാജ്യങ്ങളിലെയും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇന്ത്യയിലും നമ്മുടെ രാജ്യത്തു നിന്നുള്ളവർക്ക് ഈ വിദേശരാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് യുകെ, കാനഡ എന്നീ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചേക്കും. ഇരുരാജ്യങ്ങളിലെയും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇന്ത്യയിലും നമ്മുടെ രാജ്യത്തു നിന്നുള്ളവർക്ക് ഈ വിദേശരാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രത്തിനു സമർപ്പിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് രഞ്ജിത് കുമാർ അഗർവാൾ പറഞ്ഞു.

ഇരുരാജ്യങ്ങളുമായി ചർച്ച തുടരുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ് ഈ നിർദേശമുള്ളത്. അതേസമയം പരസ്പര അനുമതി വ്യവസ്ഥകളിൽ മാത്രമേ ഇതു നടപ്പാക്കുവെന്നും അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള 42,000 സിഎക്കാർ നിലവിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിൽ പ്രാക്ടിസ് ചെയ്യാൻ സാധിക്കില്ല. ഓസ്ട്രേലിയയുമായും സമാന കരാർ ആലോചിക്കുന്നുണ്ട്. അടുത്ത 20–25 വർഷത്തിനുള്ളിൽ രാജ്യത്തിനു 30 ലക്ഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരെ വേണ്ടി വരുമെന്നും അദ്ദേഹം വിവരിച്ചു. നിലവിൽ 4 ലക്ഷത്തിലേറെപ്പേർ ഐസിഎഐ അംഗങ്ങളാണ്. 8.5 ലക്ഷം വിദ്യാർഥികളുമുണ്ട്.

English Summary:

Chartered Accountant From India May Get Opportunity to Practice in UK and Canada