ഡബ്ലിൻ ∙ അയർലൻഡ് സിറോ മലബാര്‍ സഭയുടെ ഈ വർഷത്തെ നാഷനൽ നോക്ക് തീർഥാടനം മേയ് 11 ന് നടക്കും. നോക്ക് രാജ്യാന്തര മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സിറോ മലബാർ വിശ്വാസികൾ ഒത്തുചേരും.

ഡബ്ലിൻ ∙ അയർലൻഡ് സിറോ മലബാര്‍ സഭയുടെ ഈ വർഷത്തെ നാഷനൽ നോക്ക് തീർഥാടനം മേയ് 11 ന് നടക്കും. നോക്ക് രാജ്യാന്തര മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സിറോ മലബാർ വിശ്വാസികൾ ഒത്തുചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ അയർലൻഡ് സിറോ മലബാര്‍ സഭയുടെ ഈ വർഷത്തെ നാഷനൽ നോക്ക് തീർഥാടനം മേയ് 11 ന് നടക്കും. നോക്ക് രാജ്യാന്തര മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സിറോ മലബാർ വിശ്വാസികൾ ഒത്തുചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ അയർലൻഡ് സിറോ മലബാര്‍ സഭയുടെ ഈ വർഷത്തെ  നാഷനൽ നോക്ക് തീർഥാടനം മേയ് 11 ന് നടക്കും. നോക്ക് രാജ്യാന്തര മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ  അയർലൻഡിലേയും സിറോ മലബാർ വിശ്വാസികൾ ഒത്തുചേരും. അയർലൻഡിലെ സിറോ മലബാർ സഭയുടെ 37 വിശുദ്ധ കുർബാന സെന്‍ററുകളിലും മരിയൻ തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  

മേയ് 11  ന് രാവിലെ 10 ന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും നടക്കും. തുടർന്ന് ആഘോഷമായ സിറോ മലബാർ കുർബാനയും പ്രദക്ഷിണവും നടക്കും.  അയർലൻഡിലെ മുഴുവൻ സിറോ മലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും. 

ADVERTISEMENT

മതബോധന സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിൾ ക്വിസ് മത്സരത്തിൽ നാഷനൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിങ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (A Level /GCSE -Northern Ireland) പരീക്ഷയിലും കഴിഞ്ഞ വർഷം ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും   ഈ തീർഥാടനത്തിൽ വച്ച് ആദരിക്കും.  അയർലൻഡിലെ 2023 ലിവിങ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (A Level /GCSE -Northern Ireland) പരീക്ഷയിലും വിജയം നേടിയ കുട്ടികൾ മാർക്ക് ലിസ്റ്റിന്‍റെ പകർപ്പ് മാർച്ച് 20 നു മുൻപായി office@syromalabar.ie എന്ന ഇമെയിൽ വിലാസത്തിലേയ്ക്ക്  അയക്കേണ്ടതാണ്. 

1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്‍റെ പേരിലുള്ള  ദേവാലയത്തിന്‍റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന്  പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം വിശുദ്ധ യൗസേപ്പും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. 

ADVERTISEMENT

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും, ഫ്രാൻസിസ് മാർപാപ്പായും  വിശുദ്ധ മദർ തെരേസായും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. . കഴിഞ്ഞവർഷം  അയർലണ്ട് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു. വർഷംതോറും ആയിരക്കണക്കിന് രാജ്യാന്തര തീർത്ഥാടകർ നോക്ക് സന്ദർശിക്കാറുണ്ട്. 

അയർലൻഡിലെത്തുന്ന മലയാളി കുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഉച്ചയ്ക്ക് 10 മണിമുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടർന്ന് 12 മണിമുതൽ ആരാധനയും സിറോ മലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സിറോ മലബാർ സഭയുടെ വൈദീകൻ ഈ തീർഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്. സിറോ മലബാര്‍ സഭ നാഷനല്‍  പാസ്റ്ററൽ കൗൺസിലിന്‍റെ നേതൃത്വത്തില്‍  നോക്ക് മരിയൻ തീര്‍ഥാടനത്തിന്  വേണ്ട  ക്രമീകരണങ്ങൾ നടന്നുവരുന്നു. നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

English Summary:

Ireland Syro-Malabar Congregation's Knock Pilgrimage on 11th May.