ലണ്ടന്‍ ∙ ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ വില്പനയ്ക്ക് വെച്ചത് ലേലത്തിലൂടെ സ്വന്തമാക്കി ഇന്ത്യൻ വ്യവസായ പ്രമുഖൻ യോഹാൻ പൂനവാല. 2016 മുതല്‍ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് യോഹാൻ പൂനവാല സ്വന്തമാക്കിയത്. എന്നാൽ ലേല തുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടന്‍ ∙ ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ വിൽപനയ്ക്ക് വെച്ചത് ലേലത്തിലൂടെ സ്വന്തമാക്കി ഇന്ത്യൻ വ്യവസായ പ്രമുഖൻ യോഹാൻ പൂനവാല. 2016 മുതല്‍ ബക്കിങ്ങാം കൊട്ടാരത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാറാണ് യോഹാൻ പൂനവാല സ്വന്തമാക്കിയത്. എന്നാൽ ലേല തുക എത്രയായിരുന്നുവെന്ന് പൂനവാല വെളിപ്പെടുത്തിയിട്ടില്ല. 

ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങൾ യോഹാൻ പൂനവാല സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. സറെയിലെ ബ്രാംലി മോട്ടോർ കാർസിന്റെ കൈവശമുണ്ടായിരുന്ന കാറിന് 379,850 (ഏകദേശം നാല് കോടി രൂപ) പൗണ്ടാണ് വില നിശ്ചയിച്ചിരുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേല്‍ ഒബാമയുടെയും ബ്രിട്ടന്‍ സന്ദര്‍ശനവേളയില്‍ ഇരുവരും ഈ കാറിലാണ് യാത്ര ചെയ്തിരുന്നത്. എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന OU16 XVH എന്ന വാഹനനമ്പരോട് കൂടി തന്നെയാണ് യോഹാൻ പൂനവാല സ്വന്തമാക്കിയത്. സാധാരണ നിലയിൽ ബക്കിങ്ങാം കൊട്ടാരത്തിലെ വാഹനങ്ങൾ വിൽപനയ്ക്ക് വയ്ക്കുമ്പോൾ നമ്പർ കൈമാറുക പതിവില്ലായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഉപയോഗത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റേഞ്ച് റോവറില്‍ രഹസ്യ ലൈറ്റ് സംവിധാനം, പൊലീസ് എമര്‍ജന്‍സി ലൈറ്റിങ്, വാഹനത്തിലേക്ക് കയറുന്നത് എളുപ്പമാക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഉണ്ട്. വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്ന അധിക ഗ്രാബ് ഹാന്‍ഡിലുകള്‍ ഇതിന്റെ പ്രത്യേകതയാണ്.

ADVERTISEMENT

കേടുപാടുകളൊന്നും കൂടാതെ സംരക്ഷിച്ചതാണ് വാഹനമെന്ന് ബ്രാംലി മോട്ടോർ കാറിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരുന്നു. കറുത്ത വജ്രം പതിപ്പിച്ചിരിക്കുന്ന വാഹനത്തിന്റെ ഇന്റീരിയര്‍ കറുത്ത ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. ഷൂട്ടിങ് സ്റ്റാര്‍ ഹെഡ്ലൈനര്‍, തല വയ്ക്കുന്ന ആര്‍ആര്‍ മോണോഗ്രാം, മസാജ് സീറ്റുകള്‍, പ്രൈവസി ഗ്ലാസുകള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളെല്ലാം കാറിനുള്ളില്‍ നല്‍കിയിട്ടുണ്ട്.

English Summary:

Yohan Poonawalla Acquires Queen’s Royal Range Rover